
By Rajan John
Long weekend അല്ലെ, ഒരു ഹിന്ദിപ്പടം കാണാനിരുന്നതാ, തപ്പി ചെന്നപ്പോ കണ്ടു dilwale dulhania le jayenge, പുത്രി മുഖം തിരിച്ചൊന്ന് നോക്കി, “Dad, please ..”..ഓ ശരി ..പുച്ഛമാണ് സ്ഥായീ ഭാവം, തരുന്നുണ്ട് ഞാൻ ..അല്ലെങ്കിലും അവരെ പറഞ്ഞിട്ട് കാര്യമില്ല, ഒരു പത്തിരുപത്തഞ്ച് തവണയൊക്കെ അവരും സഹിച്ചു ..
എന്നാലും..
ആ പോട്ടെ, സ്വപ്നം കാണാൻ റിമോട്ട് വേണ്ടല്ലോ.. ഇല്ല, ഒറ്റക്കാണെന്ന് വെച്ച് ഓവറാക്കുന്നില്ല, പോരെ .. ..ഇല്ല സീരിയസുമാക്കത്തില്ല, മുത്തപ്പനാണേ സത്യം..
…
…
Milan ൻ്റെ മുന്നിൽ നല്ല ആളാണല്ലോ ..ആഹാ സീനിയേഴ്സുമുണ്ടല്ലോ..എനിക്കാണെ ആ എലിപ്പല്ലനെ കാണുമ്പോ എഴിയൂരും, ഇടത് കരണം ഇപ്പോഴും പുകയുന്നുണ്ട് ..ഓ എന്നാന്നോ, അതൊരു ചട്ടഞ്ചാൽ കഥ, പിന്നെ പറയാം ആ കഥ ..എന്തായാലും വലിയ ഉപദ്രവമൊന്നും തോന്നുന്നില്ല.. ആ, പറഞ്ഞ പോലെ ഇലക്ഷൻ പ്രഖ്യാപിച്ചല്ലോ, ഉവ്വ ഉവ്വേ…
“ജാ സിമ്രാൻ ജാ..തേരെ രാജ് കെ സാത്ത്..” പുല്ല്, ഇതിയാൻ ഇങ്ങനെ bass കൂട്ടാതെ പറയരുതോ..കാര്യം, ഒന്ന് പ്രേമിക്കണം, പിന്നെ പേടിയില്ലാതെ റൂമിലിരുന്ന് ബിയർ അടിക്കണം ..October 17 ആം തീയതി രാത്രി മലബാർ കോട്ടയം സ്റ്റേഷൻ വിട്ടപ്പോ തന്നെ തീരുമാനിച്ചതും Mech രാജേഷിനോടും (ആണെന്നെ, നമ്മുടെ അയർക്കുന്നംകാരൻ, നിങ്ങൾക്കറിയാവുന്ന പേരിവിടെ എഴുതാൻ പറ്റത്തില്ല) അച്ചൻകുഞ്ഞിനോടും പറഞ്ഞതുവാ, Best, ഇങ്ങനത്തെ തന്തമാരുണ്ടെങ്കിൽ നടന്നത് തന്നെ..എന്നാലും ആ ഫീല് മോനെ..അതോടെ ദേ ഞാൻ തലയും കുത്തി വീണ് ഫാനായി..സിമ്രാന്റെയല്ല, ഷാരൂഖാൻറെ ..പറഞ്ഞു വരുമ്പോ എൻ്റെ അപ്പനും അമരീഷ് പുരിയുമൊക്കെ സ്വഭാവം കൊണ്ടും നോട്ടം കൊണ്ടും കുടുംബക്കാരാ, പക്ഷെ എനിക്കിഷ്ടപ്പെട്ടത് രാജിന്റെ “പോപ്സ്” നെയാ ..അടിപൊളി, അപ്പനാണേ പുല്ല് ഇങ്ങനെ വേണം..
…
…
“Dad, please pass it ..”, ഏ, എന്നാ, ഓ ശരി..
പൊയിനാച്ചി ഗാങ് പുരപ്പുറത്ത് കൊണ്ട് പോയി വിരട്ടീട്ടും മാറാത്തതാ ഈ “ഓ”,പുത്രിയല്ല, പൗത്രി പറഞ്ഞാലും മാറില്ല, അത് ഞങ്ങൾ അച്ചായന്മാരുടെ ഒരിതാ …
അപ്പൊ ശരി, ഞാൻ ഇച്ചിരൂടെ കഴിഞ്ഞു വരാം ..ഈയൊരു രണ്ടാഴ്ച കൂടെ കഴിഞ്ഞാ ഒരല്പം സമാധാനം കിട്ടും, നാളെ EBC ഉണ്ട്, ഒന്നൂടെ ഒന്ന് നോക്കട്ടെ …
Rajan achayo..oo enna parayana sambhavam thakarthu ketto
Kurachu koodi ezhuthamayirunnu raja
Super Raja..ithokke ippola kanunnathu