
ഇന്ന് കൂടി ജിമ്മിൽ പോയി നടുവുളിക്കിയതേയുള്ളു ..വീട്ടിലാണേൽ ഈ വേഷം കെട്ടു കണ്ടിട്ട് അമ്മയ്ക്കും ഭാര്യക്കും ദേഷ്യമാണോ സഹതാപമാണോ എന്ന് ശയമുളവാക്കുന്ന ഒരു വികാരം ..രണ്ടു ആൺ പിള്ളേര് അപ്പനിതു എന്ത് പറ്റി എന്ന കടുത്ത ശങ്കയിലാണെന്നു തോന്നുന്നു ..ചിരിയും കളിയും ഒക്കെ കുറഞ്ഞത് പോലെ ..ജീവിതം സുക്കെർബർഗ് കടമെടുത്തത് പോലെ ..ഏതു സമയവവും വാട്സാപ്പിൽ എത്തി നോക്കാനുള്ള ഒരു വ്യഗ്രത
ജീവിതം സന്തോഷവും സമാധാനവുമായി പോയി കൊണ്ടിരുന്ന എന്നെ ഈ പരുവത്തിലാക്കിയതിനു പിന്നിൽ എന്റെ സുഹൃത്തുക്കളാണ് ..നാലഞ്ചു വര്ഷം ഒരുമിച്ചു താമസിച്ചതിന്റെ ഓര്മ പുതുക്കാൻ 25 വര്ഷം കഴിഞ്ഞപ്പോൾ ഒരുമിച്ചു കൂടുന്നു ..കൊള്ളാം സുക്കെർബെർഗും ലാറി പേജും ഒക്കെ ഓരോന്ന് കണ്ടു പിടിച്ചു കഴിഞ്ഞപ്പോൾ കെളവന്മാർക് ന്യൂ ജൻ ആകാനുള്ള പൂതി തോന്നുന്നു …”ഇല്ല “”വേണ്ട “എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ലവന്മാർ വിടാതെ പിടിച്ചു എന്നെ കൊണ്ട് കാശ് കൊടുപ്പിച്ചു രസീതും മേടിപ്പിച്ചു ..
രാവിലെ മുതൽ രാത്രി വരെ നമുക്ക് പഴയതു പോലെ ജീവിക്കാം എന്നൊക്കെ ആണ് വാഗ്ദാനം ..ഇവന്മാരെ ഒക്കെ വർഷത്തിൽ 5 തവണ എങ്കിലും കാണും ,ദിവസവും വാട്സാപ്പിൽ കൂടി സംസാരിക്കും ,തെറി വിളിക്കും ,കാണുമ്പോൾ കള്ളു കുടിക്കും 25 വർഷമായി അങ്ങനെ ഒക്കെ തന്നെയല്ലേ നമ്മുടെ ജീവിതം ..കോളേജിലും അങ്ങനെ തന്നെ ആയിരുന്നില്ലേ എന്ന ഈ എളിയവന്റെ സംശയം ആരും ഗൗനിക്കുന്നില്ല ..ഇതല്ലാതെ എന്ത് എന്ന എന്നെയും ,അഭിയേയും പോലെയുള്ള കോളേജ് വാട്സാപ്പ് ഗ്രൂപ്പിലില്ലാത്ത കുറച്ചു പേർ സംശയം ഉന്നയിച്ചെങ്കിലും ..സന്തത സഹചാരി റോഷ് പറഞ്ഞു “ഇത് പോലെ ഇത്ര പേര് ഇനി ഒരിക്കലും മീറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് ,അങ്ങ് അമേരിക്കയിലും ദുബൈയിലുമുള്ളവരൊക്കെ വരുന്നു പിന്നെയാണോ ഇവിടെ കിടക്കുന്ന നിനക്കു “നിറുത്തി അപമാനിച്ചു (ഇവൻ കോളേജ് ഗ്രൂപ്പിലെ പ്രമുഖനും ഗെറ്റ് ടുഗെദറിന് മുങ്ങാൻ ഉദ്ദേശിച്ചിരുന്നവൻ ആയിരിന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല )പോരാത്തതിന് ലവനും,പ്രസൂണും,റോണോ ,കെ പി ,ജിഷി തുടങ്ങിയവരാണ് നടത്തിപ്പുകാരും .
രസീത് കിട്ടിയ ഉടനെ എന്നെ കോളേജ് വാട്സപ്പിൽ ഗ്രൂപ്പഇലും മറ്റൊരു വണ്ടി നമ്പർ വച്ചുള്ള ഗ്രൂപ്പിലും കയറ്റി..രസീത് കുറ്റി കൈപ്പറ്റിയ ആളുകൾ മാത്രമുള്ള ഗ്രൂപ്പിൽ ആദ്യ കുറച്ചു ദിവസം എനിക്ക് ഒന്നും മനസിലായില്ല ബുജികളെന്നു ഞാൻ സംശയിച്ചിരുന്നവർ ,ജാഡ എന്ന് ഞാൻ തെറ്റിദ്ധരിച്ച പെൺകുട്ടികൾ ഒക്കെ അലമ്പോട് അലമ്പ് ,പട്ടാളക്കാരനായ ദീപ്വേട്ടൻ വരെ, ഇതിന്റെ ഒക്കെ നേതാക്കന്മാരായി കിച്ചു ദാദയും ,പ്രസൂണും മുഴുവൻ സമയവും പായും ഇട്ടു ഗ്രൂപ്പിൽ കിടക്കുന്നു (ബോവിക്കാനം ഗ്രൂപ്പിൽ കുറെ നാളുകളായി ഇവാൻമാരെ കാണാതെന്തു എന്നുള്ള എന്റെ ചിന്തയുടെ ഉത്തരവും അപ്പോളാണ് കിട്ടിയത് )…
കുറച്ചു നാൾ കൊണ്ട് കമ്മിറ്റികളെയും അതിലെ ആളുകളെയും ഞാൻ കണ്ടു മനസിലാക്കി ..കൾച്ചറൽ കമ്മിറ്റി പാട്ടു ,ഡാൻസ് ഒക്കെ കൊണ്ട് വരും ..മാഗസിൻ കമ്മിറ്റ പ്രേമലേഖനം മുതലായ ഐറ്റംസും …പാട്ടു എന്നൊക്കെ പറഞ്ഞാൽ മെക്കിലെ കുട്ടികൾ ഒന്നും രണ്ടുമല്ല പതിനെട്ടും ഇരുപത്തഞ്ചും പാട്ടുകളാണ് കാച്ചുന്നതു (ജൈജപ്പ ,രമേശാ ഞെട്ടിച്ചു കളഞ്ഞല്ലോ ..തൊമ്മന്റെ പാട്ടു കേട്ട് എനിക്ക് കുളിരു കോരി ..ജിജോ ,പ്രസൂൺ ,മനോജ് ഒക്കെ ഡാൻസർ മാരാണെന്നു അറിയാമെങ്കിലും എന്നെ ഞെട്ടിച്ചത് രവിയാണ് )..എന്ത് പൊട്ടത്തരങ്ങൾ എഴുതിയാലും ,എന്ത് പാടിയാലും ,ഏതു ഡാൻസ് കളിച്ചാലും ,ചളു ക്വിസ് നടത്തിയാലും എന്തിനധികം തോക്കെടുത്താൽ പോലും അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു ഗ്രൂപ്പിനെ നിലനിർത്തി കൊണ്ട് പോകുന്നതു ഡീനയും മച്ചുവും പ്രിയയും അഞ്ജന ,സീന , പ്രീത മുതലായവരാണ് (ഉള്ളത് പറയാല്ലോ നിങ്ങളാണ് ഗ്രൂപ്പിന്റെ ജീവൻ പ്രത്യേകിച്ച് മെക്കൻമാർക് )
പ്രത്യേകിച്ച് പാടാനോ ഡാൻസാനോ അറിയാത്ത കോളേജ് ഗ്രൂപ്പിൽ 25 വർഷമായി ഇല്ലാത്ത ഞങ്ങളെ പോലെ കുറച്ചു പേരെ കാണുമ്പോൾ “ഇയാള് നമ്മുടെ കൂടെ പഠിച്ചതാണോ” എന്ന് സംശയിക്കാതിരിക്കാൻ ആണ് മേല്പറഞ്ഞ ജിം പരിപാടികളൊക്കെ ..അമ്പേ പരാജയപ്പെട്ട അവസ്ഥയിലാണ് ..മുടി വച്ച് പിടിപ്പിക്കാൻ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്ന ഭാര്യ ഗെറ്റ് ടുഗെതെർ എന്ന് കേട്ടതോടെ “മുടിയില്ലാത്തതാണ് റിജുവിന് കൂടുതൽ നല്ലതെന്നും ,കുടവയർ ആഢ്യതത്തി ന്റെ ലക്ഷണം ആണാണെന്നൊക്കെ പറയുന്നുണ്ട് “ഓളും 96 സിനിമ കണ്ടിരുന്നു
ശേഷം കാണുന്നത് വരെ
96 പോലെ ആയില്ലേലും 46 വരെയെങ്കിലും പ്രതീക്ഷിച്ചു കൊണ്ട്
റിജു
ജിമ്മിൽ പോയി നടു പിടിച്ചു ഇരുന്നാൽ എങ്ങനെ ഡാൻസ് ചെയ്യും എന്ന് ഞാൻ ഇപ്പോള് ആലോചിച്ചേ ഉള്ളൂ
Pinnalla nee pokanda..thadiyado ippol fashion
Da….ninde anarghala nirghala kadhakal theerunnillaloo….nee ethokke cheythu kayyadi vangikkan thudangi allee….endey kadha oru thudakadha Polley neendu pokukayanu….u Brutus….karayipichu kalanjalloda….the*#@…
Chumma ezhuthu
ഇനി ആകെ മുപ്പതു ദിവസം മാത്രം… !
നിങ്ങൾ ചെക്കന്മാർക്കു കുടവയറും, കഷണ്ടിയും, നരയും ആണെങ്കിൽ ഞങ്ങൾ പെണ്ണുങ്ങൾക്ക് അതും പിന്നെ അത് കൂടാതെ പറയാൻ പാടില്ലാത്ത വേറെയും പല പല ‘gracefully aging symptoms’ ഉണ്ടെന്നോർത്തോ… നിങ്ങളിൽ ആരെങ്കിലും ഞങ്ങളോട് ഇപ്പൊ ഏതാ മാസം എന്നോ, ആന്റീ- LBS Get together എവിടെയാ നടക്കുന്നത് എന്നോ മറ്റോ ചോദിച്ചാൽ സത്യമായും പിന്നെ ഒരു ഫെവി കോളിനും ഒട്ടിച്ചെടുക്കാൻ പറ്റാത്ത പോലെ ഞങ്ങൾ പപ്പടം പൊടിക്കും…
Adipoli writing! Ezhuthu Rijuvinoru sheelam aayennu thonnunnu… Waiting for more 🙂
Thank you prolsahana committee
നിന്നിലെ കലാകാരനെ അന്നൊന്നും ഞങ്ങൾ തിരിച്ചറിഞ്ഞില്ലാലോ റിജു.. മണ്ണിച്ചിടുങ്കോ….
Karayippikkalle aliya
വെടിപ്പുരയില് നിന്നാണല്ലോ കര്ത്താവേ ബീഡി കത്തിച്ചത്! എജ്ജാതി എഴുത്ത്, കലക്കി കടുക് വറുത്ത് മോനേ
Ellam Guruvinte anugraham
വീണ്ടും ഞെട്ടിച്ചു ! ഇതിപ്പോ നീ എഴുത്തു നിർത്തുന്ന മട്ടൊന്നും കാണുന്നില്ലല്ലോ ..