
By Anjana Ramachandran, ECE. KL14 LBS ’99 Love letter competition
എത്രയും പ്രീയപ്പെട്ട രാമനാഥൻ വായിച്ചറിയാൻ നാഗവല്ലി എഴുതും പ്രേമലേഖനം …
കഴിഞ്ഞ 25 വർഷമായി ഒരു നോക്ക് കാണുവാൻ വിങ്ങുന്ന മനസ്സുമായി ഞാൻ കാത്തിരിക്കുന്നത് നീയറിഞ്ഞുവോ? നീയും കാത്തിരിക്കുകയാണെന്ന് എൻ്റെ മനസ്സ് പറയുന്നു…..
നമ്മുടെ കാത്തിരിപ്പിനു ഒരവസാനം ആയി പൊന്നെ.. ഞാൻ വരുന്നു ..ഈ വരുന്ന ഡിസംബർ 27 ന് . നമ്മുടെ സ്വന്തം പൊയ്‌നാച്ചിക്ക്.എന്നത്തേയും പോലെ അവിടെ ആ തൂണും ചാരി നീയുണ്ടാവും എന്ന പ്രതീക്ഷയോടെ….
പക്ഷെ നിൻ്റെ ആ നിൽപ്പ് അന്നത്തെ പോലെ, ചില്ലു ജനാലക്കിപ്പുറം നിന്ന് കണ്ണിമയ്ക്കാതെ നോക്കി നില്ക്കാൻ ഇന്നെനിക്കാവില്ലലോ?കണ്ണും കണ്ണും തമ്മിൽ കഥകൾ കൈമാറിയ നമ്മുടെ അനുരാഗത്തിനു സാക്ഷിയായ ആ ചില്ലു ജാലകം ഇന്നവിടെ ഇല്ലല്ലോ ….ആ നകുലൻ്റെ ഗുണ്ടകൾ അത് തകർത്തു കളഞ്ഞില്ലെ !!
സാരമില്ല ഇത്തവണ നമുക്കൊരുമിച്ചു അവിടുത്തെ അരുവിക്കരയിൽ പോകണം . എനിക്ക് നിന്നോട് ആദ്യമായി ഒരുപാടു സംസാരിക്കണം.. പറ്റുമെങ്കിൽ നമുക്കൊരുമിച്ചു ഒറ്റുമുറൈ വന്തു…. ഡാൻസ് കളിക്കണം…..തോം തോം തോം. .. എനിക്കായി നമ്മുടെ പ്രീയപ്പെട്ട ഗഡ്ബഡ് ഒരെണ്ണം നീ ഒരുക്കി വെക്കും എന്ന് ഞാൻ സ്വപ്‍നം കണ്ടോട്ടെ ….
രാമേട്ടാ ഞാനിതാ വരുകയായി …എനിക്കായി കാത്തിരിക്കണേ
എന്ന് രാമേട്ടൻ്റെ സ്വന്തം വല്ലി
vd97dj
With the whole thing that seems to be developing within this particular subject matter, many of your points of view are rather exciting. On the other hand, I beg your pardon, because I do not give credence to your entire idea, all be it radical none the less. It seems to everyone that your commentary are not totally validated and in reality you are yourself not even completely certain of your point. In any case I did appreciate looking at it.