കണ്ണിമാങ്ങാ മുതലാളി

ഇന്ന് വീട്ടിൽ പതിവില്ലാത്ത തിരക്കിലാണ് …കുട്ടികൾ സ്കൂളിൽ പോയതിനു ശേഷം കോളജ് അധ്യാപികയായ ഭാര്യയും റിട്ടയേർഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥയുമായ അമ്മയും തമ്മിലുള്ള “ആരാ കേമി” എന്നുള്ള മത്സരത്തിന് തത്കാലം അവധി കൊടുത്തു രണ്ടു പേരും ഒരുമിച്ചിരുന്നു തീൻമേശ ചർച്ച നടത്തുന്നു ..

സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ..ഓഫീസിലും സുഹൃത്തുക്കൾക്കിടയിലും എന്റെ ഡിപ്ലോമസി എപ്പോളും അഭിനന്ദിക്കപ്പെടാറുണ്ട് ….ഓർക്കറിയോ അതൊക്കെ വെറും “ചെറുത്” ….ഭാര്യയെയും അമ്മയെയെയും ഒരു പോലെ ഒരു വീട്ടിൽ കൊണ്ട് പോകാമെങ്കിലാണോ ഓഫീസലെ പ്രശ്നങ്ങൾ,അതൊക്കെ വെറും “നിസ്സാരം “

എന്നാലും ഇവര് തമ്മിൽ പെട്ടന്നുള്ള ഈ മഞ്ഞുരുകലിന്റെ രഹസ്യം എന്താണാവോ …രണ്ടു പേരുടെയും ഭാവങ്ങൾ കണ്ടിട്ട് സന്തോഷം അല്ല ജിജ്ഞാസയും ,അമ്പരപ്പും കലർന്നുള്ള ഭാവം …അടുത്ത് ചെന്നിരുന്നു …പതിവ് ചായ ഒന്നുമില്ലേ എന്ന് ചോദിച്ചു ഞാൻ രസം കൊല്ലിയായില്ല …വെറുതെ അവിടെ ഇരുന്നു ഞാൻ …ചർച്ച അതി ഭീകരമാണ് …..കണ്ണിമാങ്ങാ ആണ് വിഷയം …പറമ്പിലെ എല്ലാ മാവുകളും വില്ലന്മാരും ….

സംഭവം വളരെ ചെറുതാണ് അടുത്ത വീട്ടിലെ എന്റെ കളിക്കൂട്ടുകാരൻ അജിത്തിന്റെ (ഇപ്പൊ വിദേശത്താണ് ) ഭാര്യ അഞ്ജു അമ്മയോട് കണ്ണിമാങ്ങാ പറിച്ചോട്ടെ എന്ന് ചോദിച്ചിരിക്കുന്നു ഇതിനു എന്താ ഇപ്പൊ ഇത്ര ചോദിക്കാൻ …അഞ്ചാറ് മാവു ഉണ്ട് വീട്ടിൽ അല്പം പറിച്ചാലും ഒന്നും സംഭവാക്കിനില്ല പിന്നെ ഈ വട്ടമേശ സമ്മേളനം എന്തിനാണാവോ എന്ന് ഞാൻ ആലോചിച്ചു എന്ന് മാത്രമല്ല നിന്ന നിൽപ്പിനു 100 വട്ടം എന്റെ സമ്മതം അറിയിച്ചു ..അത് അവരെ സന്തോഷിപ്പിച്ചില്ല എന്ന് മാത്രമല്ല ദേഷ്യം പിടിപ്പിക്കുകയും ചെയ്തു ..മാറ്റർ അല്പം സീരിയസ് ആണെന്ന് ബോധ്യപ്പെട്ടു

മുഴുവൻ ആവശ്യം ഇതാണ് കണ്ണിമാങ്ങാ കുറച്ചധികം വേണം 5-6 കിലോ കണ്ണിമാങ്ങാ അച്ചാറിട്ടു കപ്പല് കയറ്റി വിൽക്കാനാണ് പരിപാടി “അപ്പൊ ബിസിനസ്സാണ് പ്രശ്‍നം “..എന്റെ മനസും ഒന്ന് ചഞ്ചലപ്പെട്ടു , എന്നാലും സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുവാൻ ഇതിലും നല്ല അവസരം ഇനിയില്ല എന്ന് വീണ്ടും എന്റെ മനസ്സിൽ ഓടി അതിനു മറ്റൊരു കാരണമുണ്ട് താനും ദിവസവും വെറുതെ കാറ്റിൽ നിലത്തു വീണു പോകുന്ന മാങ്ങാ കൂട്ടിയാൽ തന്നെ അത്യാവശ്യം വരും പിന്നെയാണോ വെറും 5-6 കിലോ എന്ന നിസാര ആവശ്യം അത് കൊണ്ട് ഞാൻ വീണ്ടും അപ്പ്രൂവൽ കൊടുത്തു (എന്റെ അപ്പ്രൂവൽ ആവശ്യമുള്ളത് കൊണ്ടല്ല എന്നാലും ഇത് കൊണ്ട് എന്തേലും പ്രശനം ഉണ്ടായാൽ രണ്ടു പേർക്കും എന്നോട് ദേഷ്യപ്പെട്ടു സമാധാനിക്കാല്ലോ …അതിനു മാത്രമാണ് എന്റെ അപ്പ്രൂവൽ )

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മയും ഭാര്യയും ഒരേ സ്വരത്തിൽ പറഞ്ഞു കുറച്ചു ഒക്കെ ആണെങ്കിൽ പോട്ടെ എന്നോർക്കാം ഇതിപ്പോ അഞ്ചാറു കിലോ എന്നൊക്കെ പറയുമ്പോൾ അത് കൂടുതൽ അല്ലെ ….മാത്രമല്ല ഹേമയും റിനിയുമൊക്കെ ചോദിച്ചിരുന്നു (ഹേമ ആന്റി അമ്മയുടെ അടുത്ത സുഹൃത്തും റിനി എന്റെ ഒരേ ഒരു ചേച്ചിയും ആകുന്നു )എപ്പോളാ കണ്ണിമാങ്ങാ അച്ചാര് തരുന്നേ എന്ന് “അന്ന് തന്നതിന്റെ സ്വാദ് ഇത് വരെ പോയില്ലത്രേ “കണ്ണി മാങ്ങാ അച്ചാർ ഉണ്ടാക്കിയതായി പോലും എന്റെ ഓർമയിൽ ഇല്ല (മാത്രമല്ല മറ്റുള്ള മലയാളികളിൽ നിന്ന് വ്യത്യസ്തമായി എനിക്ക് കണ്ണിമാങ്ങാ അച്ചാർ അത്രക്കങ്ങോട് പ്രിയമില്ല ) അപ്പോളാണ് ഹേമയും റിനിയും അച്ചാറിന്റെ സ്വാദ്

“മാങ്ങാ കുല “ഇത് കൊടുക്കാതിരിക്കുവാനുള്ള അടവ് മാത്രം” ……

ചർച്ചയുടെ അവസാനമാണ് എനിക്ക് വേറെ ഒരു നഗ്നസത്യം മനസിലായത് …അതായതു അഞ്ജു ചോദിച്ച ഉടൻ തന്നെ ‘അമ്മ അഞ്ജുവിനോട് പറഞ്ഞു “എന്തിനാ കുറച്ചാക്കുന്നെ മാങ്ങാ മുഴുവൻ എടുത്തോളൂ ..ഇവിടെ അങ്ങനെ എടുക്കാറില്ല ” പിന്നെ ഈ ചർച്ച എന്തിനു എന്ന് ചോദിച്ചാൽ മനസിൽ ഉള്ള കുശുമ്പിനു ചർച്ച ചെയ്താൽ ഒരല്പം ആശ്വാസം കിട്ടിയാലോ അതിനു വേണ്ടി മാത്രം …….

മനുഷ്യമനസ്സിൽ ഒളിപ്പിച്ചു വച്ച മറ്റൊരു വികാരം കൂടി അന്ന് എനിക്ക് മനസിലായി ,,നമ്മുടെ എന്തേലും അസംസൃകിത വസ്തുക്കൾ വെച്ച് വേറെ ആരേലും നന്നാവുന്നതു നമുക്ക് സഹിക്കാൻ പറ്റാത്ത കാര്യം ആണ്(വെറുതെ ആണോ ട്രംപ് ചേട്ടൻ പറയുന്നത് അങ്ങനെ അമേരിക്കയുടെ കാശ് കൊണ്ട് ഒരുത്തനും നന്നാവണ്ട എന്ന് ) …

സംഭവത്തിനു ശേഷം അമ്മയും ഭാര്യയും ദിവസവും രാവിലെ എല്ലാ മാവിൻ ചുവട്ടിലും പോയി കണ്ണി മാങ്ങാ പെറുക്കൽ ആണ് മുഖ്യ തൊഴിൽ …

ഈ ഞാൻ ഒരു പടി കൂടി കടന്നു തടി കുറക്കാൻ സൈക്കിൾ ചവിട്ടൽ എന്ന വ്യാജനെ ആ നാട്ടിലെ റോഡിൽ വീണു കിടക്കുന്ന മാങ്ങാകളൊക്കെയും പ്ലാസ്റ്റിക് കവറിൽപെറുക്കും ..ഞാനും ആക്രി പെറുക്കുന്ന ബംഗാളികളും തമ്മിൽ മാങ്ങാ പെറുക്കലിൽ ചെറിയ മത്സരം വരെ നടക്കുന്നുണ്ട് …….

“”‘അല്ല പിന്നെ ഈ ദേശത്തു നിന്ന് ഇനി ഒരു കണ്ണിമാങ്ങാ മുതലാളി ഉണ്ടാവുവാണേൽ ഞാനോ അല്ലെങ്കിൽ എന്റെ അമ്മയോ ആയിരിക്കും “””

ഐഡിയക്കു അഞ്ജുവിനോട് കടപ്പാട്

റിജു

1 Comment

  1. ഞങ്ങൾ NRI കളുടെ വയറ്റത്തടിക്കാൻ കുറേ അലമ്പന്മാർ സൈക്കിളിൽ റോന്തു ചുറ്റുന്നു എന്ന് കേൾക്കുന്നു. Trump ന്റെ ഒടുക്കത്തെ താരിഫ് കാരണം നല്ല നാടൻ മീനും പച്ചക്കറിയും ഒന്നും കിട്ടാതായി, ഇപ്പൊ ഈ പഹയൻ കാരണം കണ്ണിമാങ്ങാ അച്ചാറും … ദുഷ്ടൻ !!

Leave a Reply

Your email address will not be published.


*