ആഞ്ജനേയം

“ജാസ്തിയുമല്ല കമ്മിയുമില്ല, കൃത്യമാണ് കേട്ടോ!”…

നാട്ടിലെ രാജേട്ടൻ്റെ ഒരു സ്ഥിരം കമൻ്റ്  ആണിത്….

നാട്ടിൻ പുറത്തു അത്യാവശ്യം തിരക്കുള്ള ഒരു തയ്യൽക്കാരനാണ് രാജേട്ടൻ..

രാജേട്ടൻ തയ്ച്ചാൽ അത് ആർക്കാണെങ്കിലും  നല്ല ഫിറ്റ് ആയിരിക്കും എന്നാണു നാട്ടുകാരുടെ പൊതുവെയുള്ള ഒരു അഭിപ്രായം….

വസ്ത്രം തയ്ച്ചു കഴിഞ്ഞു, ആളുകൾ അത് ധരിച്ചു നോക്കുമ്പോൾ, നന്നായി ചേരുന്നെങ്കിൽ, വായിൽ കടിച്ചു പിടിച്ചിരിക്കുന്ന സൂചി ഇടതു കയ്യിലേക്ക് മാറ്റി, വലതു കൈ ഇത്തിരി ഒന്നുയർത്തി, വിരലുകൾ ഒരു പ്രത്യേക രീതിയിൽ കൂട്ടിപിടിച്ചു, മൂപ്പരു നൽകുന്ന ഒരു signoff കമൻ്റ്  ഉണ്ട്, അതാണ്  

“ജാസ്തിയുമല്ല കമ്മിയുമല്ല, കൃത്യമാണ് കേട്ടോ!”  എന്നത്…

25 വർഷത്തിനു ശേഷം നമ്മൾ ഒത്തു ചേരുന്നു എന്ന് ആദ്യമായി കേട്ടപ്പോൾ വലിയൊരു ഉത്സാഹമൊന്നും തോനിയില്ലെങ്കിലും, മനസ്സിൽ കുറെയേറെ ചിന്തകൾ മിന്നിമറഞ്ഞു…

25 വർഷം…

നമ്മൾ കാസറഗോഡ് വിട്ടതിനു ശേഷം വ്യാഴം  സൂര്യനു ചുറ്റും രണ്ടു കറക്കം കഴിഞ്ഞു  മൂന്നാമത്തെതു തുടങ്ങിയിരിക്കുന്നു..

പോയ ഇരുപത്തിയഞ്ചു വർഷങ്ങൾ നമ്മളിൽ അനവധിയായ മാറ്റങ്ങൾ വരുത്തിയിരുക്കുന്നു..

ഒന്നോ രണ്ടോ ഭാഗ്യവാന്മാരോ അഥവാ നിർഭാഗ്യവാന്മാരോ ഒഴിച്ചാൽ ഏതാണ്ട് എല്ലാവരും തന്നെ ഗാര്ഹസ്ഥ്യത്തിന്റെ അസ്കിതകൾ മാറ്റിയെടുക്കേണ്ട  തിരക്കിൽ നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു…. ശരീരത്തിൽ അവിടെ ഇവിടെയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളിവരകളും ചുളിവുകളും  മൂക്കുകണ്ണാടികളും മുഴച്ചു നിൽക്കാതെ ഏച്ചുകൂട്ടാൻ നമ്മൾ പഠിച്ചിരിക്കുന്നു…

അപ്പോഴും ഇവിടെ ഭൂജാതനായതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കാൻ ഇനി അധികം കാത്തിരിക്കാനില്ല എന്ന ഓർമ്മപ്പെടുത്തൽ മറുഭാഗത്തും..

അങ്ങിനെ കുറെയേറെ താത്വികമായ അവലോകനങ്ങൾ മസ്തിഷ്കത്തിന്റെ ഇടപിങ്കള ലോബ്‌സ് വഴി മിന്നി മറഞ്ഞു പോയി.. പ്രതീക്ഷ കൈവിട്ടില്ല കേട്ടോ..

അതായത് ഉത്തമ…, ചിന്ത സരണികളുടെ, Radical ആയിട്ടുള്ള ഒരു മാറ്റമല്ല എന്നർത്ഥം..

ഏതു പിടികിട്ടിയോ?

ആഹ്!!

ഒരു get together കൂടി,

അതിപ്പോൾ അവിടെയും ഇവിടെയും ഒക്കെ ഒത്തിരി വട്ടം കണ്ടതല്ലേ…അക്കൂട്ടത്തിൽ ഒന്നുകൂടി..

ആവട്ടെ, എന്ന ഭാവത്തിൽ ഇരുന്നു  ഞാൻ..

പലരും വിളിച്ചു.. പരസ്പരം സംസാരിച്ചു..

എല്ലാവർക്കും വിഷയം ഒന്ന് തന്നെ… 25 ആം വർഷത്തെ കണ്ടുമുട്ടൽ.

ചോദിക്കുന്നവരൊക്കെ രണ്ടു മനസ്സിൽ ആടിക്കൊണ്ടിരിക്കുകയാണ്. പണ്ട് ഖാദികൻ V D രാജപ്പൻ പാടിയത് പോലെ, “പോകണോ വേണ്ടയോ” എന്നത് തന്നെ ചർച്ച..

എല്ലാരേയും ഒന്നൂടി കാണേണ്ടേ…

ആർക്കൊക്കെയോ  എന്തൊക്കെയോ പറയാൻ കാണില്ലേ…??

അന്ന് പറയാൻ മടിച്ചതും, മറന്നുപോയതും, ബാക്കിവച്ചതുമൊക്കെയായ  ചിലതൊക്കെ ഉണ്ടാകില്ലേ പലരുടെയും മനസ്സിൽ??

ദൂരത്തിനെ അതിജീവിച്ച സാങ്കേതിക വിദ്യയിൽ വ്യാപൃതരാവുന്നവരെങ്കിലും,

ചിലരെയെങ്കിലും ഒന്ന് അടുത്ത് കാണണം,

കൂടെ ഒന്നിരിക്കണം, കൈപിടിച്ച് അവരെയൊന്നു കേൾക്കണം,  ഒന്നിച്ചു ചിരിക്കണം , ഒപ്പം ഇരുന്നു കഴിക്കണം, ബാക്കിവച്ചതൊക്കെ മിണ്ടണം, വേണ്ടേ?

എന്നാ പിന്നെ രജിസ്റ്റർ ചെയ്യുകയല്ലേ, ഒടുവിൽ തീരുമാനിച്ചു!!

ഓരോ വട്ടം നോക്കുമ്പോഴും 100ഉം 150 മെസ്സേജുകൾ വരുന്ന വാട്ട്സാപ്   ചാറ്റിലെ ഉത്സാഹികളായ മെമ്പർമാരുടെയും എന്നെപ്പോലെ ഒളിച്ചിരുന്നു ഇതൊക്കെ ആസ്വദിക്കുന്നവന്റെയും   മനഃശാസ്ത്രം വിലയിരുത്തൽ,  പല വൈകുന്നേരങ്ങളിലും എന്റെയും, കെട്ടിയോളടെയും നേരമ്പോക്ക് ആയിരുന്നു . വിഷയം എന്തായാലും LBS ആയതോണ്ട് മൂപ്പരാൾക്കും ഇച്ചിരി താൽപര്യമുണ്ടെ, കാര്യം അവള് നമ്മുടെ ഒരു മൂന്ന് നാല് വര്ഷങ്ങള് കഴിഞ്ഞുള്ള സൂപ്പർ ജൂനിയർ ആയിരുന്നു (വായന തുടർന്നോള്ളൂ..നെറ്റി ചുളിക്കാനുള്ള വിശേഷം ഒന്നുമില്ലാട്ടോ…)   

പരിപാടിയുടെ പ്ലാനിങ്ങുകൾ ഒന്നൊന്നായി പുരോഗമിക്കുന്നത് കാണുമ്പോൾ, ഓ ഓ അങ്ങിനെയുള്ള പരിപാടികൾ ഒക്കെ ഉണ്ടോ, ഹും..!

എല്ലാം നല്ലതിന്  എന്ന് ഞാൻ മനസ്സിൽ  മൂളുന്നുണ്ടായിരുന്നു…

27 തീയതി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തെത്തിയപ്പോഴേക്കും സ്വരാജ് ബസും, സുഹൃത്തുക്കളും എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. എല്ലാ മുഖങ്ങളിലും നിറഞ്ഞു നിൽക്കുന്ന സന്തോഷം, 30 വര്ഷം മുൻപ് കൗമാരപ്രായക്കാരായ ഞങ്ങൾ പരസ്പരം കണ്ടമുട്ടിയദിനം മുതൽ, ശേഷമുള്ള നാല് വര്ഷങ്ങൾ..

എന്തിനെയും  ഒന്നിച്ചു നേരിട്ട്, അനുഭവിച്ചു, അര്മാദിച്ചു ജീവിച്ചു  കടന്നുപോയ ആ വർഷങ്ങൾ. നിറഞ്ഞു നിന്ന സ്നേഹം കരുതൽ അങ്ങിനെ അങ്ങിനെ…

ഒറ്റ നോട്ടത്തിൽ എല്ലാരിലും ഇന്ന് ഒരിക്കൽ കൂടി ഞാൻ അത് കാണുന്നു..   കൗമാര പ്രായത്തിൽ നിന്ന് യുവതയിലേക്കു ഒന്നിച്ചു നടന്നു കയറി ദിവസങ്ങൾ ..  

ഒരു Identity ഉണ്ടാക്കിയെടുക്കാനുള്ള പെടാപ്പാടുകൾ. Physical appearance, Relationships, Intimacy, Career aspirations, College campus, Politics, Sex, Social awareness, അങ്ങിനെ നൂറുകൂട്ടം കാര്യങ്ങളുടെ പരീക്ഷണ ഇടമായിരുന്ന ആ കാലഘട്ടം ഞങ്ങളുടെ ബന്ധത്തിന്റെ ഊടുംപാവും ആയിരുന്നു.

25 വര്ഷങ്ങളുടെ അകലം ഒരു  ഇന്ദ്രജാലം എന്നപോലെ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന നിരുപാധിക സ്നേഹത്തിനെ (unconditional love)   ഗുണിതപട്ടികയ്ക്കപ്പുറമുള്ള ഒരു  Exponential growthന് വിധേയമാക്കിയത് പോലെ ഞാൻ അനുഭവപ്പെട്ടു. തൊണ്ണൂറുകളിൽ   ഞങ്ങൾ കോളേജിലേക്ക് പൊയ്ക്കൊണ്ടിരുന്ന കണ്ണൂർ – കാസറഗോഡ് റൂട്ടിൽ , ഇന്ന് പാട്ടും ഡാൻസും, ഡ്രിങ്ക്‌സും ഒക്കെയായി ചിലവഴിച്ചു 3 മണിക്കൂർ പോയതറിഞ്ഞില്ല..  കൊപ്ര വിജേഷിന്റെ ‘അമ്മ ഉണ്ടാക്കിത്തന്ന കലത്തപ്പവും കണ്ണൂരിൽ നിന്ന് പാക്ക് ചെയ്ത കല്ലുമ്മക്കായ പൊരിച്ചതും, വഴിയിൽ പരിപ്പുവട കടയിലെ പരിപ്പുവടയും ഇലയടയും ഒക്കെ വേണ്ടുവോളം ആസ്വദിച്ചു.. ഒടുവിൽ   ബസ് ബേക്കൽ Gateway കവാടത്തിൽ എത്തുമ്പോഴേക്കും, നമ്മുടെ എല്ലാവരുടെയും ജീവിതത്തെ മാറ്റിമറിച്ച ആ നാല്  സുവർണ്ണ വര്ഷങ്ങൾ പലതവണയായി ഞങ്ങൾ  ഓർമ്മകളിലൂടെ ജീവിച്ചു കഴിഞ്ഞിരുന്നു..

GATEWAYയിലേക്ക് ഇറങ്ങിയതും,  സ്നേഹം തുളുമ്പുന്ന കണ്ണുകളും പുഞ്ചിരിയുമായി ആലിംഗനങ്ങളുടെ ഒരു പ്രവാഹം ആയിരുന്നു പിന്നീടുള്ള നിമിഷങ്ങൾ..

കാലം വരുത്തിവച്ച ചമയങ്ങൾ ഓരോ ആളിലും ഏറിയും കുറഞ്ഞും കാണാമായിരുന്നു… എങ്കിലും എല്ലാതിനുമപ്പുറം  25 വർഷമായി സംഭരിച്ചു വച്ച ഊർജ്ജം പരസ്പരം കൈമാറാനുള്ള ഒരു വെപ്രാളം പോലെ ഒട്ടിച്ചേരുക ആയിരുന്നു എല്ലാരും …

എന്നിലേക്കു പെയ്തിറങ്ങിയ  ഓരോ വാക്കും ഓരോ പുഞ്ചിരിയും ഓരോ നോട്ടവും എന്നെ തലോടിടുന്ന തെന്നലായി, എന്നിൽ വിരിഞ്ഞ പൊന്നുഷസ്സായി മാറുന്നത് ഞാൻ അറിയാതെ ആസ്വദിക്കുകയായിരുന്നു …

Welcoming System, Room arrangements എല്ലാം ഒന്നിനൊന്നു മെച്ചം..

പഞ്ചാരി മേളത്തോ ടൊപ്പം ചുവടു വച്ചുള്ള തുടക്കം..

പിന്നീടങ്ങോട്ട് രാവേറെ ചെന്നിട്ടും മതിവരാതെ ഉള്ള തുടിപ്പുകൾ….സ്നേഹക്കടലിന്റെ ആർത്തുല്ലാസം…

ഭക്ഷണവും ബിവറേജസും എല്ലാം superb ..

വെൽക്കം കിറ്റിൽ ഉൾപ്പെടുത്തിയ സർപ്രൈസ് ഗിഫ്റ് ഒരു റിയൽ സർപ്രൈസ് ആയിരുന്നു..ഇങ്ങനെ ഒരു സർപ്രൈസ് ഞങ്ങൾക്കെത്തിച്ചു തന്ന സംഘാടകരുടെ വൈഭവം അത്യുജ്വലം..  ആദിക്കുട്ടന്ന് ഒരായിരം അഭിനദനങ്ങൾ…എല്ലാത്തിനുമുപരി ആദിക്കുട്ടന്റെ അമ്മയായ, നമ്മുടെ സ്വന്തം  ഡീനയ്ക്ക്  ആകാശത്തോളം അല്ല അതിലേറെ എന്റെ സ്‌നേഹാഭിനന്ദനങ്ങൾ. നന്ദിപ്രസംഗത്തിൽ അഞ്ജന പറഞ്ഞത് പോലെ,

we are proud of you..           

നിരന്തരമായ പഠനത്തിൻ്റെയും പൊരുത്തപ്പെടുത്തലിൻ്റെയും യാത്രയാണ് ഒരു ഓട്ടിസ്റ്റിക് കുട്ടിയുടെ രക്ഷിതാവിന്റെ ജീവിതം. ഒരെ സമയം  അമ്മയും അദ്ധ്യാപികയും തെറാപ്പിസ്റ്റും ഒക്കെ ആയി തൻ്റെ കുട്ടിയെ വളർത്താനും അവരുടെ ആവശ്യങ്ങൾക്കായി  പുതിയ പുതിയ വഴികൾ കണ്ടെത്താനുമുള്ള അശ്രാന്ത പരിശ്രമം ആണ് ആ ജീവിതം.  കുട്ടിയുടെ ജീവിതത്തിൽ ഒരു മാറ്റത്തിൻ്റെ ലോകം സൃഷ്ടിക്കാൻ അതുവഴി ആ അമ്മമാർക്ക് സാധിക്കുന്നു…

You are a great mom, Deena.. Hats off

വർഷങ്ങൾക്ക് ശേഷം ചട്ടഞ്ചാൽ വഴി കടന്നു പോയപ്പോൾ, ആദ്യമായി കോളേജിൽ വന്ന ദിവസം ഓർത്തുപോയി, അച്ഛനൊപ്പം 30 വർഷങ്ങൾക്ക് അകലെ അവിടെ ബസ് ഇറങ്ങിയതും admission process പൂർത്തീകരിച്ചതും എല്ലാം ഒരിക്കൽ കൂടി മനസ്സിലൂടെ കടന്നു പോയി.. ഇന്ന് വാർദ്ധക്യത്തിന്റെ ചില ബുദ്ധിമുട്ടുകളിലൂടെ ഏകനായ് ജീവിക്കുന്ന അച്ഛന്  അന്നു, ഇന്നത്തെ എന്റെ പ്രായമായിരിക്കണം…. ഇനിയൊരു 30 വര്ഷതിനപ്പുറം  ഒരു പക്ഷെ നമ്മുടെ മക്കൾക്കും  ഇത്തരത്തിൽ നമ്മെ  ഓർക്കാനുണ്ടാകുമോ?   

ചട്ടഞ്ചാലിനും പൊവ്വലിനും കാസറഗോഡിനും ഒക്കെപോലെ കോളേജിനും കാര്യമായ മാറ്റമൊന്നും തോന്നിയില്ല. പഴയ അദ്ധ്യാപിക അദ്ധ്യാപകന്മാർ, എല്ലാവരുടെയും വാക്കുകളിൽ  നിന്ന് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സൗഹൃദത്തിന്റെയും നേരുകൾ അറിയാതെ ഉറവ കൊള്ളുന്നതു ഞാൻ അറിയുകയായിരുന്നു.  പണ്ടെപ്പോഴോ  കടന്നു പോയ ദിവസങ്ങൾ, ക്യാമ്പസ് വികൃതികൾ, തമാശകൾ, ക്യാമ്പസ്സിൽ തളിർത്തു പുറത്തെത്താതെ കൊഴിഞ്ഞുപോയ പ്രണയങ്ങൾ,  എല്ലാം ഇന്നലെ എന്ന പോലെ, അങ്ങിനെ കുറച്ചു നേരം പൊരി വെയിലിനു പോലും തോല്പിക്കാനാകാതെ, ചെറുപുഞ്ചിരിയും, ഇത്തിരി സന്തോഷവും, ചില നഷ്ടദുഖങ്ങളും,  കോർത്തോർത്തു കൊണ്ട് ക്യാമ്പസ് ചുറ്റിക്കറങ്ങി..

ഞങ്ങളുടെ തട്ടകമായിരുന്ന അണങ്കൂർ കാണുക എന്നതാണ് അടുത്ത ലക്‌ഷ്യം..

നാഷണൽ ഹൈവേ യുടെ work മാറ്റിവച്ചാൽ അവിടെ പേരിനുപോലും മാറ്റങ്ങളില്ല.. അന്ന്  താമസിച്ച കെട്ടിടങ്ങൾക്കു ഇന്നും ഞങ്ങളുടെ ഗന്ധം ഉള്ളത് പോലെ, അതിനു ശേഷം ഒരുവട്ടം പോലും പെയിന്റിംഗ് ചെയ്തതായി തോന്നുന്നില്ല.. ഗൃഹാതുരതയോടെ അവിടെ എല്ലാം നടന്നു, പരിചിതമായ പഴയ മുഖങ്ങൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല.  അവിടെ ഇന്ന് നോർത്ത് ഇന്ത്യൻ ഭായ് മാരാരുടെ ആവാസകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

മടങ്ങുമ്പോൾ അഞ്ജനയുടെ നന്ദിപ്രസംഗത്തിലെ ചില ഭാഗങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.  അഞ്ജനയുടെ മനസ്സിൽ വിരിഞ്ഞ ആശയം ഗംഭീരം, ക്ഷമയുടെയും നിശ്ചയദാർഢ്യത്തിന്റെയും നിസ്വാർത്ഥതയുടെയും ആൾരൂപമായി ഹനുമാനെ വളർത്തിയെടുത്ത അഞ്ജനയെ ഓർമ്മിപ്പിക്കും വിധം  തന്റെ മനസ്സിൽ വിരിഞ്ഞ ആശയം പ്രാവർത്തികമാക്കിയ അഞ്ജനയുടെ  ഇച്ഛാശക്തി അതിഗംഭീരം..

ഒരു ഗ്രൂപ്പ് ഫോട്ടോയും ഏടുത്തു സെർട്ടിഫിക്കറ്റും വാങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു പിരിഞ്ഞു പോയ കൂട്ടുകാരെ ചികഞ്ഞു പിടിച്ചും, എല്ലാ അദ്ധ്യാപകരെയും  കണ്ടെത്തി ആദരിക്കുകയും ചെയ്തു ഈ പ്രോഗ്രാം ഒരു  ചിരസ്മരണയായി മാറ്റിയെടുക്കാൻ  രാപകലില്ലാതെ പരിശ്രമിച്ച എല്ലാ സംഘടക സുഹൃത്തുക്കൾക്കും സ്നേഹാഭിനന്ദങ്ങൾ..

അഞ്ജനയുടെയും സംഘടകരുടെയും മനസ്സിൽ വിരിഞ്ഞ ആഞ്ജനീയം പൂർണമായോ എന്നറിയില്ല….

പരിപാടിയുടെ സംഘാടനത്തിൽ യാതൊരുവിധ പങ്കാളിത്തവുമില്ലാതെ   വന്ന ഞാൻ, നിങ്ങൾ ആരും അറിയാതെ  എന്റെ ഊർജ്ജ സംഭരണി നിറച്ചുകൊണ്ടാണ് മടങ്ങിയത്.  എന്നെ പോലെ പലരുടെയും എനർജി ടാങ്കുകൾ നിറയ്ക്കാൻ ഈ പ്രോഗ്രാമിന് സാധിച്ചിട്ടുണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു ..

മുകളിൽ പറഞ്ഞ രാജേട്ടന്റെ ഭാഷ കടമെടുത്തു ഞാൻ പറയട്ടെ,

“ജാസ്തിയുമില്ല കുറവുമില്ല, ആഞ്ജനീയം KL14 LBS99 വളരെ കൃത്യമാണ്”  

With love,
Biju padmam

14 Comments

  1. ജാസ്തിയുമല്ല കമ്മിയുമില്ല, കൃത്യമാണ് കേട്ടോ!

  2. പറയാൻ വാക്കുകളില്ല. എഴുത്തും അതിലുപരി Voice over ും സൂപ്പർ. ഇനിയും ഇതുപോലുള്ള articles പ്രതീക്ഷിക്കുന്നു.

  3. പലരും പറയാൻ ബാക്കി വെച്ചത്, ബിജു നമുക്കെല്ലാം വേണ്ടി കൃത്യമായി കോറിയിട്ട്….പൊളിച്ചു 👍👍

  4. ഹനുമാനല്ലടാ.. സുലൈമാൻ..ഇത്ര ഭംഗിയായിട്ട് കാര്യങ്ങൾ ചെയ്ത അഞ്ജനയെ തീ വാനരമാതാ ആക്കിയോ ദ്രോഹീ…കഥ/ അനുഭവം / വിവരണം /പരീക്ഷണത്തിൻെറ പേരു മാറ്റടാ ശവീ. അവൻ്റെ ഒരു ആഞ്ജനേയം

  5. Thankyou my dear friends..
    Your comments are greatly appreciated.
    Special thanks to Roshan PM for the excellent video editing
    With love

Comments are closed.