
റീയൂണിയന്‍റെ ആദ്യ ദിവസം ഡിജെ നടന്നുകൊണ്ടിരുന്നപ്പോൾ ഡാൻസ് കളിക്കാൻ അറിയാൻ പാടില്ലാത്ത ഞാനും , സുരേഷും, ജോഷിയും (കുറേശെ അറിയാം , പക്ഷെ കള്ളുകുടി നിർത്തിയത് കൊണ്ട് സ്റ്റെപ് ഇടാൻ ഒരു പേടി ) ഒരു പതിനൊന്നു മണിക്ക് ഉറങ്ങാൻ പോയി. അപ്പോഴാണ് രാവിലെ 5 മണിക്ക് ഗേൾസിന് ഒരു ബേക്കൽ ട്രിപ്പ് ഉണ്ടെന്ന് കേൾക്കുന്നത് . കൂടുതൽ ഡീറ്റെയിൽസ് അറിയില്ല.
എന്തായാലും 6 :30ക്ക് അലാറം വച്ച് ഉറങ്ങാൻ കിടന്നു. എന്താണെന്നറിയില്ല കറക്റ്റ് 4 :30 ക്ക് സ്വിച്ച് ഇട്ടപോലെ ചാടി എണീറ്റു. പിന്നെ ഉറക്കവും വരുന്നില്ല. എന്നാല്‍ പിന്നെ ഗേൾസിന്‍റെ കൂടെ ബേക്കൽ പോയാലോ… മനസ്സിൽ ഒരു ലഡു പൊട്ടി… പക്ഷെ എന്‍റെ റൂം മേറ്റ് ആയ ജോഷിയെ എങ്ങനെ ഒഴിവാക്കി പോകുമെന്നായി ചിന്ത. ഞാൻ ഒച്ച ഉണ്ടാക്കാതെ റെഡിയായി ജോഷിയെ വിളിച്ചു എഴുന്നേൽപ്പിച്ചു പറഞ്ഞു “ഞാൻ ഒന്ന് നടന്നിട്ടു വരാം”. ജോഷി അത് കേട്ട് തിരിഞ്ഞു കിടക്കുവാൻ പോയപ്പോൾ അതാ അടുത്ത ഡയലോഗ്, “ചിലപ്പോ ഞാൻ ബേക്കലിൽ പോകും”. അത് കേട്ടതും ജോഷിക്ക് അപകടം മണത്തു. അതാ പോത്ത് പോലെ ഉറങ്ങിയ ആൾ ചാടി എണീക്കുന്നു, ഞാനും വരാം.
ഞാൻ പറഞ്ഞു ഗേൾസ് എല്ലാം ഒരു ബസ് അറേഞ്ച് ചെയ്തിട്ടുണ്ട്. സീറ്റ് കിട്ടുമോ എന്നറിയില്ല.
അത് കൊഴപ്പമില്ലടാ നമ്മുക്ക് അൻവറിന്‍റെ കാർ എടുക്കാം. കാർ കിട്ടണമെങ്കിൽ അൻവറിന്‍റെയും സുരേഷിന്‍റെയും റൂമിൽ പോകണം. ഞങ്ങൾ നേരെ അൻവറിന്‍റെ റൂമിലേക്ക്…. സുരേഷ് ചാടി എണീറ്റു വാതിൽ തുറന്നു. ഞങ്ങൾ കാര്യം അവതരിപ്പിച്ചു. സുരേഷ് ഉടനെ ഞാൻ പല്ലു തേച്ചിട്ടു വരാം എന്ന് പറഞ്ഞു ഞങ്ങളുടെ കൂടെ കൂടി. അവന്‍റെ ചിന്ത അവൻ ലേറ്റ് ആയി ബസ് വിടുമോ എന്നായിരുന്നു. എന്തായാലും HOD ആയ ഡോക്ടർ അൻവർ കുറച്ചു വെയിറ്റ് ഇട്ടു പറഞ്ഞു ഞാൻ വരുന്നില്ല. പിന്നെ 37 തരുണീമണികൾ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ അതാ ചാടി എണിറ്റു ബ്രഷ് തപ്പുന്നു.
ഞാനും ജോഷിയും അൻവറിന്‍റെ കാർ കീ എടുത്തു താഴേക്കു പോയി. അപ്പോൾ അതാ കുറച്ചു ഗേൾസ് റെഡിയായി താഴേക്കു പോകുന്നു .
ഞാൻ ചോദിച്ചു ബേക്കലിലേക്കാണോ എന്ന് …
അവർ അതെ എന്ന് പറഞ്ഞു .
നിങ്ങൾ എങ്ങോട്ടാ?
സീറ്റ് ഉണ്ടെങ്കിൽ ഞങ്ങളും വരും
അപ്പൊ അതാ പ്രോഗ്രാം ഹെഡ് ആയ സാക്ഷാൽ അഞ്ജന ഒരു റൂമിന്‍റെ വാതിൽ തുറന്നു പുറത്തേക്കു വരുന്നു. ഞങ്ങൾ കാര്യം അവതരിപ്പിച്ചു. അഞ്ജന പറഞ്ഞു 17 സീറ്റും ഉണ്ട് 37 പേരും ഉണ്ട്. ജോഷി പെട്ടെന്ന് പറഞ്ഞു ഞങ്ങൾ കാറിൽ വന്നുകൊള്ളാം. അഞ്ജു അടുത്ത നമ്പർ ഇറക്കി ഞങ്ങളെ ഒഴിവാക്കാൻ. ഞങ്ങൾ പെർമിഷൻ എടുത്തിട്ടുണ്ട്, നേരത്തെ ബേക്കൽ ഫോർട്ടിൽ കയറാൻ . ഞങ്ങൾ പറഞ്ഞു അത് കുഴപ്പമില്ലായിരിക്കും, അഡീഷണൽ ആള് ഉണ്ടന്ന് പറഞ്ഞാൽ മതി
അഞ്ജന : അപ്പൊ നിങ്ങൾ രണ്ടു പേരല്ലേ
ജോഷി : അല്ല നാലു പേർ
അഞ്ജന : (ശല്യങ്ങൾ, നിലാവത്തു അഴിച്ചു വിട്ട കോഴികളെ പോലെ നടക്കുകയാ ഇവർ. കഷ്ട്ടം )
അഞ്ജന : അതെ മച്ചു ലേറ്റ് ആണ് ..ചിലപ്പോ അവളെ നിങ്ങളുടെ കാറിൽ കൊണ്ടു വരേണ്ടി വരും
ജോഷി : അതിനെന്താ …കാറിൽ സ്ഥലമുണ്ട്
സുരേഷും അൻവറും റെഡി ആയി വന്നു , ഞങ്ങൾ കാറെടുത്തു ബസിന്‍റെ പുറകെ വച്ചു പിടിച്ചു.
അങ്ങനെ ഞങ്ങൾ ബേക്കലിൽ എത്തി. ടിക്കറ്റ് കൌണ്ടർ ഓപ്പൺ ചെയ്യിപ്പിച്ചു. 4 ടിക്കറ്റ് വാങ്ങി അഞ്ജനയോടു പറഞ്ഞു ഞങ്ങള്ക്കും ടിക്കറ്റ് കിട്ടി. അപ്പോഴാണ് അവർക്കു ടിക്കറ്റ് കിട്ടിയിട്ടില്ല എന്നറിയുന്നത്! ജോഷി ചാടി കൗണ്ടറിൽ ഇരുന്ന ആളോട് ഒരു ലിസ്റ്റ് കിട്ടിയിട്ടില്ലേ? അവർക്കു ടിക്കറ്റ് വേണം എന്ന് പറഞ്ഞു. ലിസ്റ്റോ ഇല്ലാലോ എന്നായി അയാൾ. അമ്പടി കേമി! ഞങ്ങളെ ഒഴിവാക്കാൻ പറഞ്ഞതാണല്ലേ പെർമിഷൻ എടുത്തിട്ടുണ്ടെന്ന്!!!
എന്തായാലും ഞങ്ങൾ ഗേർസിന്‍റെ ബോഡിഗാർഡ് ആയി ഞെളിഞ്ഞു നടന്നു.
ഞാൻ ക്യാമറയും ആയി വർക്ക് തുടങ്ങി. എന്തൊരു നയന സുഖം! 37 തരുണി മണികൾ
7 മണി ആയപ്പോഴേക്കും പ്രോഗ്രാം ഹെഡ് തിരിച്ചു പോകുവാനുള്ള സൈറൺ അടിച്ചു.
തിരിച്ചു പോകുമ്പോ ജോഷിയുടെ വക ഒരു ഡയലോഗ്. ഓ ഈ റീയൂണിയൻ നു വന്നില്ലായിരുന്നെകിൽ ഒരു നഷ്ട്ടം ആയേനെ! കവി ഉദേശിച്ചത് ബേക്കൽ ട്രിപ്പ് മിസ് ആയേനെ എന്നാണ്. പാവം അഞ്ജു വിചാരിച്ചു പ്രോഗ്രാം മിസ്സ് ആകുമെന്നായിരിക്കും.
അഞ്ജനയുടെ വോട്ട് ഓഫ് താങ്ക്‌സിൽ ജോഷിയുടെ പേര് പറയാതെ പറഞ്ഞു. ഇന്ന് കൂടി നമ്മുടെ ഒരു സുഹൃത്തു പറഞ്ഞു “ഓ ഈ റീയൂണിയനു വന്നില്ലായിരുന്നെങ്കിൽ ഒരു നഷ്ട്ടം ആയേനെ”
ജോഷി ഇത് കേട്ട് ഉള്ളിൽ ചിരിച്ചു, ഞാൻ എന്താണ് ഉദേശിച്ചത് അവൾ എന്താണ് മനസിലാക്കിയത്!
Libineee…. 👌👌👌
പൊട്ടൻ ബംഗാളിൽ പോയപോലെ വായും പൊളിച്ചു സെൽഫി എടുത്തു നടന്നിരുന്ന ഞങൾ 37 തരുണീ മണികളെ കരുതി കൂടെ കൊണ്ട് നടന്നതിന് നന്ദി @Libin. പിന്നെ ലിബിൻ കൂടെ യുള്ളപ്പോൾ ഞങ്ങൾക്ക് എന്ത് പേടിക്കാൻ… ഫോട്ടോ പിടുത്തം skills നെ ഇനി പുകഴ്ത്തുന്നില്ല …ഇതിലും നല്ല്ലൊരു ഫോട്ടോഗ്രാഫറെ ഞാൻ കണ്ടിട്ടില്ല … കുറച്ചു നല്ല ഓർമകൾക്ക് നന്ദി ….
തീർന്നിട്ടില്ല … എല്ലാ ABCD പിള്ളേരെയും പോലെ നാട്ടിൽ വരുമ്പോൾ ‘ഹായ് വാള പളം , ഷക്കാ’ എന്നൊക്കെ പറയുമെങ്കിലും, മോളെ നാട്ടിൽ കൊണ്ടുവരുന്നത് പലതരം fruits വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞാണ് … അടുത്ത തവണ വരുമ്പോൾ @Libinന്റെ ഫ്രൂട്ട് ഫാം visit ചെയ്യാൻ ഞങ്ങൾ വരുന്നുണ്ട് …
ഒരു പുതിയ ഫ്രണ്ടിനെ കിട്ടിയ സന്തോഷത്തിൽ തിരികെ പോകുന്നു .
😍
Nice….😍👍🤝👏
👌