ഒരു ദാദയുടെ ജനനം

By Rono Thomas

ഒരു ദിവസം ശങ്കറും  സുധീറും  കോളേജിൽ നിന്ന് റൂമിലോട്ടു  വരാനായി  ബസിൽ കയറി. ആ കാലത്തു  കാസറഗോഡ്  കൺസെഷൻ  കിട്ടണമെങ്കിൽ ഒരു ID കാർഡ് അപ്ലൈ ചെയ്തു മേടിക്കണം RTO ഓഫീസിൽ നിന്ന്. ഇവരുടെ രണ്ടു പേരുടെയും കയ്യിൽ ഈ കാർഡ് ഇല്ല. അതിനൊക്കെ നമുക്ക് സമയമുണ്ടോ, ഫുൾ ടൈം ബിസി അല്ലെ രണ്ടു പേരും. അതില്ലെങ്കിൽ കോൺസെഷൻ കിട്ടില്ല. രണ്ടു പേർക്കും വേറെ വേറെ ആണ് സീറ്റ് കിട്ടിയത്. ശങ്കർ  കുറച്ചു മുൻപിൽ ആണ് കയറിയത് . 

കയറുന്നതിനു മുൻപ് ശങ്കർ സുധീറിനോട്  പറഞ്ഞു ഞാൻ ഒരു നമ്പർ ഇട്ടു നോക്കാം.കണ്ടക്ടർ വന്നു ശങ്കർ പറഞ്ഞു സ്റ്റുഡന്റ് ആണെന്നു. ID കാർഡ് കാണിക്കാൻ കണ്ടക്ടർ പറഞ്ഞു. ഒന്നുമറിയാത്ത മട്ടിൽ കോളേജ് ID കാർഡ് എടുത്തു കൊടുത്തു. കണ്ടക്ടർ ക്കു  ഇംഗ്ലീഷ് വായിക്കാൻ അറിയാത്തതു കൊണ്ട്. LBS കോളേജ്   എന്ന് കണ്ടപ്പോൾ കണ്ടക്ടർ  ഓക്കേ പറഞ്ഞു. സ്റ്റുഡൻറ് ടിക്കറ്റ് കൊടുത്തു. എല്ലാം ഭംഗി ആയി അവസാനിച്ചു എന്ന് കരുതിയപ്പോ  പുറകിൽ നിന്ന് ഒരു വിളി.

സുധീർ  – “എടാ ശങ്കറെ   നീ ഏതു കാർഡ് ആണ് കാണിച്ചത് കോളേജ് ID കാർഡ് ആണോ. നമ്മുടെ കയ്യിൽ കോൺസെഷൻ കാർഡ് ഇല്ല്ലല്ലോ”

 ശങ്കർ  അറിയാവുന്ന രീതിയൊലൊക്കെ ആംഗ്യം കാണിച്ചു നോക്കി സുധീറിനോട്  മിണ്ടാതിരിക്കാൻ . അവനുണ്ടോ  ഇതൊക്കെ മനസ്സിലാവുന്നു. അവനൊരു നേരെ വാ നേരെ പോ മനുഷ്യൻ ആണ്. 

രണ്ടിനെയും കയ്യോടെ കണ്ടക്ടർ പൊക്കി.ഫുൾ ടിക്കറ്റ് എടുക്കണമെന്ന് പറഞു കട്ട കലിപ്പ്. ഇവരുണ്ടോ വിടുന്നു. ഫുൾ ബഹളം. വണ്ടി അപ്പോളേക്കും ബോവിക്കാനം ജംഗ്ഷനിൽ എത്തിയിരുന്നു. കാശ് കൊടുക്കാതെ വണ്ടി പോവില്ലെന്നു പറഞ്ഞു. അവസാനം കണ്ടക്ടറും  കിളിയും കൂടി സുധീറിന്റെ കുത്തിന് പിടിച്ചു. 

അപ്പോളാണ് കൃഷ്ണൻ വൈകുന്നേരത്തെ  ചാർ സൗ കഴിക്കാനായി ജംഗ്ഷനിലേക്കു വരുന്നത്. വരുന്ന വരവിൽ അവൻ കണ്ടത് ഒരു കൂട്ടം ആളുകൾ ചേർന്ന് സുധീറിനെയും ശങ്കറിനെയും കുത്തിന് പിടിക്കുന്നു. പൊതുവെ തണുപ്പനായ കൃഷ്ണന്റെ ചോര തിളച്ചു. ഒറ്റ ചാട്ടത്തിനു നേരെ കോണ്ടുക്ടറിന്റെ മുൻപിൽ. എന്നിട്ടു കോളറിൽ പിടിച്ചു നേരെ പൊക്കി അയാളെ. ഒരു  അത്യാവശ്യം നല്ല പൊക്കമുള്ള കൃഷ്ണൻ പിടിച്ചു പൊക്കിയാൽ അറിയാമല്ലോ കണ്ടക്ടർക്ക് ശ്വാസം മുട്ടി ബാക്കി ഉള്ളവരും ഒന്നും പേടിച്ചു.

“നമ്മടെ പിള്ളേരെ തൊടുന്നൊടാ അവരാതികളെ”  എന്നൊരലർച്ചയും.

അപ്പോളേക്കും കുറെ ആളുകൾ ഓടി വന്നു പിടിച്ചു മാറ്റി എല്ലാരേയും പറഞ്ഞു വിട്ടു. ബസും സ്ഥലം വിട്ടു. രക്ഷപെട്ട ആശ്വാസത്തിൽ മൂവരും നേരെ ഭായിടെ കടയിലേക്ക് നടന്നു.

ശങ്കർ:” അല്ല കൃഷ്ണാ, നീ എന്ത് ധൈര്യത്തിൽ ആണ് അവന്റെ കുത്തിന് പിടിച്ചത്”

കൃഷ്ണൻ- “കുറെ നാളായി ഏതെങ്കിലും ഒരുത്തനെ കലിപ്പിക്കണം എന്ന് വിചാരിച്ചു നടക്കുവായിരുന്നു. അല്ല അവന്മാർ എന്ത് കണ്ടിട്ടാണ് പേടിച്ചത്.”?

സുധീർ – “നീ ഇവിടുത്തെ ദാദ ആണെന്ന് വിചാരിച്ചു കാണും. നിന്റെ കുറിയും, പൂണൂലും രുദ്രാക്ഷവും ഇടിവളയും ഒക്കെകാണുമ്പോ  ഒരു ചെറിയ ദാദ ലുക്ക് ഉണ്ട്.”

കൃഷ്ണൻ- “ശെരിക്കും? എനിക്കും തോന്നിയിരുന്നു പണ്ടേ….!”

ശങ്കർ- “എടാ വാന്തെ സുധീറേ ഞാൻ പറഞ്ഞതല്ലേ ഒരു നമ്പർ ഇടുമെന്നു”

സുധീർ- “ ഓ ഇതായിരുന്നോ നിന്റെ നമ്പർ എന്നാ പിന്നെ കറക്റ്റ് ആയിട്ട് പറയണ്ടേ.കൃഷ്ണൻ വന്ന കൊണ്ട് രക്ഷ പെട്ടു. കൃഷ്ണന്റെ ഇന്നത്തെ ചർ സോ എന്റെ വക.”

ബോവിക്കാനം ജംഗ്ഷനിൽ വെച്ച് ലോക്കൽ ബസിന്റെ കണ്ടക്ടറെ കുത്തിന് പിടിച്ചു പൊക്കിയ ഒരാളെ LBS കോളേജിൽ ഉള്ളു. 

അന്ന് മുതൽ കൃഷ്ണൻ ദാദ ആയി മാറി.

10 Comments

  1. ദേവാസുരത്തിലെ നീലകണ്ഠനാണോ, ആറാം തമ്പുരാനിലെ ജഗന്നാഥനാണോ അതോ നരസിംഹത്തിലെ ഇന്ദുചൂടനാണോ യഥാർത്ഥ ദാദാ ? ഇവരൊന്നും നേർക്കുനേർ നിൽക്കാത്ത ഒരു വൻ ഭീകരൻ നമ്മുടെ ഇടയിൽ ഉണ്ടെന്നുള്ള കാര്യം ആരെങ്കിലും അറിഞ്ഞോ? മറ്റാരും അല്ല, നമ്മുടെ ബോവിക്കാനം കൃഷ്ണൻ തന്നെ…

    പണ്ടൊരിക്കൽ കോളേജിൽ പോകാൻ പ്രൈവറ്റ് ബസ്സിൽ കയറിയപ്പോൾ LBS ഇൽ നിന്നാണെന്നറിഞ്ഞ കണ്ടക്ടർ എന്നോട് “ഇനി ഒരിക്കലും ടിക്കറ്റ് എടുക്കണ്ട, മോളെ .. നിങ്ങൾ ഒക്കെ എനിക്ക് സ്വന്തം പെങ്ങന്മാരെ പോലെ അല്ലെ” എന്ന് പറഞ് മുണ്ടിന്റെ മടക്കിക്കുത്തഴിച്ചു ഓച്ഛാനിച്ചു നിന്നതോർക്കുന്നു… ഇപ്പോഴല്ലേ മനസിലായത് അതും ഒരു ‘ദാദ’ എഫ്ഫക്റ്റ് ആയിരുന്നു എന്ന്… നന്ദിയുണ്ടാശാനേ നന്ദിയുണ്ട് !!

    കൃഷ്ണ ദാദ കീ ജയ് !

    • കണ്ടക്ടർക്ക് പെങ്ങൻമാരായത് ഓക്കെ പക്ഷേ ദാദയുടെ പെണ്ണാണെന്ന് പറഞ്ഞ് ആരെങ്കിലും ഫ്രീ ടിപ്പെടുത്തിട്ടുണ്ടോ എന്ന് ചോദിക്കാൻ പറഞ്ഞു , വെറുതെ ഓരോരോ ആഗ്രഹങ്ങളെയ്…

  2. എൻ്റമ്മോ….അവസാനം എന്നെയാും വലിച്ചു തേച്ചു ഒട്ടിച്ചു ഇല്ലേ…..

    • പ്രതികാരം അത് വീട്ടാനുള്ളതാണ് ദാദാ. നീ നിന്‍റെ തൂലിക വടിവാളാക്കൂ, റോണോയുടെ തല വീണുരുളട്ടെ

  3. കലക്കി റോണോ . ഈ ദാദ പരിവേഷം maintain ചെയ്യാൻ, പിന്നെ ഫുൾ ടൈം മുറുക്കാൻ ചവയ്‌ക്കേണ്ടി വന്നു

Comments are closed.