
By Ajna, EEE
പ്രണയം എന്നാൽ എനിക്ക് രാവും പകലും ആണ്.
എന്റെ കണ്ണിലെ ഏറ്റവും നല്ല പ്രണയിതാക്കൾ അവരാണ് .
എല്ലാവരും ഒന്നിച്ചുച്ചരിക്കാൻ ഇഷ്ട്ടപ്പെടുന്ന രാവും പകലും
എന്നാൽ ഒരിക്കലും ഒന്നിച്ചിട്ടില്ലാത്ത രാവും പകലും.
ഇനി എന്നെങ്കിലും അവർ ഒന്നിക്കുമോ? അറിയില്ല.
എന്നും അവർ കണ്ടുമുട്ടും. കുറച്ചു നേരത്തേക്ക് മാത്രം.
ആ സന്ധ്യ നേരത്തു കുറച്ചൊന്നു മാത്രം സല്ലപിക്കും
അപ്പോഴേക്കും പിരിയാൻ സമയമാകും.
പിന്നെയൊരു കാത്തിരിപ്പാണ്, അടുത്ത സന്ധ്യക്ക് വേണ്ടി
ഓരോ സന്ധ്യയെയും ഇത്ര സുന്ദരമാക്കുന്നതു ഈ കണ്ടുമുട്ടലുകൾ ആയിരിക്കുമോ?
അവർ കണ്ടുമുട്ടുന്ന ആ സന്ധ്യയോടാണ് എനിക്ക് ഏറെ പ്രിയം
പ്രണയം ഒന്നിക്കുന്നവർക്കു മാത്രമുള്ളതല്ല ,പിന്നെയും പിന്നെയും
കണ്ടുമുട്ടി പിരിയാനുള്ളതാണെന്നു എന്നെ പഠിപ്പിച്ച
രാവിനോടും പകലിനോടും ആണ് എനിക്കേറ്റവും ഇഷ്ട്ടം .
സസ്നേഹം,
സ്വന്തം രാവ്
“പ്രണയം ഒന്നിക്കുന്നവർക്കു മാത്രമുള്ളതല്ല ,പിന്നെയും പിന്നെയും
കണ്ടുമുട്ടി പിരിയാനുള്ളതാണെന്നു എന്നെ പഠിപ്പിച്ച
രാവിനോടും പകലിനോടും ആണ് എനിക്കേറ്റവും ഇഷ്ട്ടം”…
എത്ര സുന്ദരമായ വരികൾ, ഈ വരികളിൽ വിരഹത്തിന്റെ തേങ്ങലും, കാത്തിരിപ്പിന്റെ ആകാംഷയും, വരാനിരിക്കുന്ന പകലിന്റെ സംഗീതവും എല്ലാം ആവാഹിച്ചിരിക്കുന്നു. KL-14 ന് വരുന്ന ആരുടെയൊക്കെയോ നെഞ്ചിടിപ്പ് കൂടുന്നുണ്ട് ഇത് വായിക്കുമ്പോൾ…
കണ്ടുമുട്ടുന്നതൊക്കെ കൊള്ളാം, രാവിലെ എണീറ്റ് എല്ലാരും -സ്വന്തം വീട്ടിലേക്കു- പിരിഞ്ഞു പോകാൻ മറക്കണ്ട… അത് ഉറപ്പാക്കാൻ നമ്മുക്ക് ഒരു പുതിയ കമ്മിറ്റി വേണോ എന്തോ ??💗💗
നമ്മുടെ @Ajna ഒരു റൊമാനിറ്റിക് എഴുത്തുകാരി ആണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഈ കഴിഞ്ഞ മാസങ്ങളിൽലാണ് അവൾ തട്ടത്തിൻ മറയത്തെ പുള്ളി പുലി ആണെന്ന് തിരിച്ചറിഞ്ഞത്. 🐅🐅🐅
വീണ്ടും വീണ്ടും ഞങ്ങള്ക്ക് വേണ്ടി എഴുതാൻ കഴിയട്ടെ …
മനോഹരം ആയിട്ടുണ്ട് അജ്ന!
Ishatamayi😍
Beutiful Ajna, keep on writing😍
Super ayittundu
Super 👌
Lalitham sundaram👏.. pranayathinte avasanam orumikkal ennalla ennu ethra sundaramayi nee paranju vechu .. ninnile ezhuthukariye ariyunnathu kondu ottum albuthamilla 🤗
Thank you 😊
സൂപ്പർ ആയിട്ടുണ്ട്