
Gadbad – എന്ത് കൊണ്ടും നമുക്ക് കൂടെ കൂട്ടാൻ പറ്റിയ പേര്. അതെന്താ അങ്ങനെ പറഞ്ഞേ എന്നാവും നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നത്. ആ പേരിൻ്റെ അർഥം mess/error/confusion എന്നാണത്രെ. നമ്മുടെ സ്വഭാവം കൃത്യമായി റിഫ്ലക്ട് ചെയ്യന്നത് കൊണ്ടാണോ എന്നറിയില്ല ഈ പേരും ആ ടേസ്റ്റും നമ്മളുമായി ഇത്രയും അടുത്ത്. Gadbad എന്താണെന്നു അറിയാത്തവർക്കായി – മംഗളൂർ ഉത്ഭവിച് കാസറഗോഡ് മംഗളൂർ ഭാഗങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു ഒന്നൊന്നര ഐസ്ക്രീം ആണീ കക്ഷി. നമ്മുടെ ക്യാമ്പസ് കാലത്തെ പഞ്ചാര വത്കരിക്കുന്നതിൽ വളരെ അധികം റോൾ ഉണ്ടായിരുന്ന മഹാൻ.
Reunion ഡിസ്‌ക്യഷൻസ് വന്നപ്പോളേ ഈ Gadbad ഒരു നൊസ്റ്റു ആയിരുന്നു പലർക്കും. എന്തായാലും December 27 ന് നമ്മളിൽ ചിലരെയും വഹിച്ചു മദ്രാസ് മെയിൽ രാവിലെ 10:30 നു കാഞ്ഞങ്ങാട് സ്റ്റേഷനിൽ എത്തി .13 തരുണി മണികളും അവരുടെ കൂടെ പാവം പിടിച്ച 2 ചുള്ളൻമാരും (കൃഷ് ദാദയും സാഹിറും). സ്റ്റേഷനിൽ കാലു കുത്തിയപ്പോ ഈ സുന്ദരികളുടെ ഭാവം മാറി, gadbad വേണം എന്ന demand ആയി.അതു കഴിക്കാതെ ഇനി ഒരടി മുന്നോട്ടു പോവില്ല എന്ന ഭീഷണിയായി.ഇത്തിരി എങ്കിലും എതിർപ്പുള്ളതു എനിക്ക് മാത്രം. അത് gadbad നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. രാവിലെ 10 മണിക്ക് തുടങ്ങുന്ന രെജിസ്ട്രേഷൻ കൗണ്ടറിൽ on duty എത്തേണ്ടതാണെന്ന ചെറിയ ഒരു കുറ്റബോധം. അവസാനം ആൻ, ദേവി, ഡീന എന്നിവരുടെ നേതൃത്വത്തിൽ പ്ലാറ്റഫോമിൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടക്കും എന്ന് തോന്നിയപ്പോ ഇതിനു ഒരു നീക്കുപോക്കാക്കാം എന്ന് ഞാനും കരുതി (gadbad എൻ്റെയും weakness ആണല്ലോ).
രാവിലെ മുതൽ രെജിസ്ട്രേഷൻ കൗണ്ടറിൽ ചത്ത് പണിയെടുക്കുന്ന ജയ്സണും ദിലീപും പ്രിജേഷും എങ്ങാനും ഈ ചതി അറിഞ്ഞാൽ കേൾക്കാൻ പോവുന്ന ചീത്ത വിളി എൻ്റെ കാതിൽ മുഴങ്ങി.അവരുടെ കൂടെ കട്ടക്ക് പണി എടുക്കേണ്ട ബിന്ദു, നമിത പിന്നെ നും ഈ GADBAD ഗാങ്ങിൽ ഉണ്ടല്ലോ..എന്നാലും gadbad എന്ന വികാരം തന്നെ ജയിച്ചു. അങ്ങനെ സിനു ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കി നിർത്തിയിരുന്ന വണ്ടിയുടെ നേതാവിനോട് ഞാൻ കാര്യം അവതരിപ്പിച്ചു…ചേട്ടാ ബെക്കലിലേക്കു പോവുന്ന മുന്നെ ഞങ്ങൾക്ക് gadbad കഴിക്കണം. കേട്ട പാതി ചേട്ടൻ ഫുൾ ഫോമിലായി..”അത് ഞാന്നേറ്റു നമുക്ക് സെറ്റ് ആകാം” എന്നായി.. സൂപ്പർ ചേട്ടൻ !!!
ഇത്തിരി മാറി നിന്ന് ഈ ബഹളങ്ങളെല്ലാം സൈലന്റ് ആയി വീക്ഷിക്കുന്ന സാഹിറിനോടും കൃഷ്ണനോടും എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന് ചോദിച്ചപ്പോ “നിങ്ങൾ എവിടെയോ അവിടെയാണ് ഞങ്ങളും” എന്ന് പറഞ്ഞു കട്ടക്ക് കൂടെ നിന്നു bros.
അവർക്കു വേറെ നിവൃത്തി ഇല്ലായിരുന്നു എന്നതാണ് സത്യം . ഫോട്ടോ എടുത്തു ഗ്രൂപ്പിൽ പോസ്റ്റില്ല എന്ന ഉടമ്പടിയിൽ ഞങ്ങൾ പുറപ്പെട്ടു. (ഫോട്ടോ കണ്ടാൽ അവന്മാര് മൂന്നും violent ആവാൻ സാധ്യത ഉള്ളതിനാൽ ഒരു ചെറിയ മുൻകരുതൽ). അങ്ങനെ ഞങ്ങളെയും വഹിച്ചു കൊണ്ട് ഇന്നോവ കാറുകൾ കാഞ്ഞങ്ങാട് റോഡിലൂടെ അവിടുത്തെ ഏറ്റവും ബേസ്ഡ് gadbad കിട്ടുന്ന ice cream parlour നോക്കി കുതിച്ചു. ഫൈനലി 25 വർഷങ്ങൾക്കു ശേഷം കോളേജ് കാലഘട്ടത്തിലെ നൊസ്റ്റുകളിൽ ഒന്നായ Gadbad ഞങ്ങളുടെ മുന്നിലെത്തി. എന്തൊക്കെയോ ഓർമകളും വികാരങ്ങളും മനസ്സിലൂടെ മിന്നി മറഞ്ഞു. പെൺകുട്ടികൾ ഒക്കെ ഫുൾ ഹൈപ്പർ ആക്റ്റീവ് മോഡിലാണ്.കിട്ടിയ ചാൻസ് വെച്ച് അങ്ങോട്ടും ഇങ്ങോട്ടും പാരവെപ്പും, കളിയാക്കലും ഒക്കെ മുറക്ക് നടക്കുന്നുണ്ട്.. ഇതിൻറെ ഒക്കെ നടുവിൽ പാവം 2 കുഞ്ഞാടുകൾ- ജീവനും കൊണ്ട് എങ്ങനെങ്കിലും gateway എത്തിയാ മതി എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു കാണും രണ്ടാളും. Gadbad വന്നതോട് സീൻ മാറി. പിൻഡ്രോപ് സൈലെൻസ് .എല്ലാരും ഫുൾ ഫോക്കസ് മുന്നിലിരിക്കുന്ന ഗ്ലാസ്സിലായി.നീണ്ട കുറ്റി ഗ്ലാസിൽ പിങ്കും, പച്ചയും, വെള്ളയും, ലയർ ഇട്ട് ഇടക്കിടക്ക് നട്സ് , ജെല്ലിയും , കസ്‌കസും, മുന്തിരിയും, ഫ്രൂട്സും ആയി പതഞ്ഞു പ്രൗഢിയോടെ നിൽക്കുന്ന അവനെ കാണാൻ തന്നെ എന്തൊരു അന്തസ്സ്.
ആ ജെയ്‌സണെ ഒക്കെ പേടിച്ചു ഇവനെ വേണ്ടാന്ന് വെച്ചിരുന്നെങ്കിൽ എന്തൊരു നഷ്ടമായേനെ. എന്ത് കൊണ്ടോ ഇന്ന് വരെ കഴിച്ചതിൽ വെച്ചേറ്റവും സ്വാദുള്ള gadbad അതായിരുന്നു. ആദ്യം ജാടക്ക് പകുതി മതി , ഷെയർ ചെയ്തോളാം എന്നൊക്കെ പറഞ്ഞവർ വീണ്ടും വീണ്ടും ഓർഡർ ചെയ്യുന്ന മനോഹര കാഴ്ചയായിരുന്നു പിന്നെ. ആകെ ബഹളം .ചില ലെവളുമാര് 2 എണ്ണം കഴിച്ചത്രേ. ഇങ്ങനെയുമുണ്ടോ ആക്രാന്തം .
വെറും ഒരു മണിക്കൂർ മാത്രം വൈകി 12 മണിക്ക് ഹോട്ടലിലെത്തി നേരെ രെജിസ്ട്രേഷൻ ടീഷർട്ടും ഇട്ടു ഒന്നും അറിയാത്ത പോലെ ഞങ്ങൾ നൈസ് ആയിട്ട് ഡ്യൂട്ടിക്ക് കേറി. ആരും ഒന്നും അറിഞ്ഞില്ല രക്ഷപെട്ടു എന്ന് കരുതിയ ഞങ്ങളുണ്ടോ അറിയുന്നു ദാദ ഞങ്ങൾക്കിട്ടു 8ൻ്റെ പണി നേരത്തെ തന്ന വിവരം. പുള്ളി നേരത്തെ തന്നെ Gadbad ഫോട്ടോ പുരപ്പുറത്തു ഇട്ട് അറിയിക്കേണ്ടവരെ ഒക്കെ കൃത്യമായിട്ട് അറിയിച്ചിരുന്നത്രെ. ഇവനെയോ ഞാൻ കുഞ്ഞാടെന്ന് മുകളിൽ പറഞ്ഞത്???.
കൊടുങ്ങലൂർ ഭരണി പാട്ട് ഇവിടെ allowed അല്ലാത്തത് കൊണ്ട് ജെയ്സൺ സ്നേഹപൂർവം കുശലം ചോദിച്ചത് ഞാൻ ഇവിടെ വിവരിക്കുന്നില്ല ..
ഒരു Gadbad ന് വേണ്ടി നമ്മൾ എന്തും സഹിക്കും !!!!

ഞാനും കഴിച്ചു Gudbud, ഇപ്രാവശ്യം.
अभी तक मेरी जिंदगी में क्यों नहीं आया गड़बड़ 😔