ബോവിക്കാനം ഹീറോസ്

By Riju Rafi

തല്ലിപ്പൊളികളുടെ  ഒരു കൂട്ടമായാണ് ബോവിക്കാനത്തെ സുഹൃത്തുക്കളെ പുറം ലോകം കണ്ടിരുന്നതെങ്കിലും  അത് പൂർണമായും ശെരിയല്ല, കാരണം കുലംകുത്തികളുടെ ഒരു അതിപ്രസരം തന്നെ ഉണ്ടായിരുന്നു കൂട്ടത്തിൽ…പരീക്ഷ റിസൾട്ട് ആണ് വിഷയം

കോളേജിലെ തന്നെ ഏറ്റവും ബുജി ആയിരുന്ന അരുൺ കൃഷ്ണൻ മുതൽ മിണ്ടാതെ ഇരുന്നു പാസ്സാകുന്ന സാഹിർ,ധീരജ്,അമിത് വരെ  ..പിന്നെ ഉഴപ്പന്മാരായി അഭിനയിച്ചു ഫുൾ പാസ് ആകുന്ന റോണോ,ദീപക്,എബ്രഹാം,ജിജോ,അഭി മുതലായവരെയും …കോമളന്മാരായ ബുജികളെയും  കുലംകുത്തികളുടെ കൂട്ടത്തിൽ പെടുത്താം

എന്നാൽ ഇവരെ കുറിച്ചൊന്നും അല്ല എന്റെ കഥയും എന്റെ നായകന്മാരും – ഏതു സപ്പ്ളി  അടിച്ചാലും എനിക്ക് കൂട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പുള്ള പ്രസൂണും റോഷനും ആണ്  എന്റെ ഹീറോസ് !

ഞങ്ങൾക്കൊക്കെ പഠനത്തിലാണെങ്കിൽ പ്രസൂണിനു പഠനത്തെക്കാളും  ഉപരി ദൈവത്തിലായിരുന്നു  വിശ്വാസം …കുറ്റം പറയരുതല്ലോ കുളിച്ചു കുട്ടപ്പനായി പൗഡറുമിട്ടു മുടിയും ചീകി പ്രസൂൺ പരീക്ഷയുടെ തലേ ദിവസം റൂമിനു മുന്നിൽ വരാന്തയിൽ പഠിക്കാനിരിക്കുന്നതു കാണാൻ തന്നെ  ഒരു ചന്തമായിരുന്നു …(ഒരാഴ്ച ഒരേ ഷിർട്ടിനുള്ളിനാണെകിൽ പോലും )..

പഠനക്രമത്തിലും ഈയുള്ളവന് പ്രെത്യേകതകളുണ്ടായിരുന്നു .ഒരു നോട്ടുബുക്ക് തുറന്നു അതിൽ JMJ (Jesus Mary Joseph, അവൻ അന്ന് പഠിപ്പിച്ചിട്ടുണ്ട് )എന്നെഴുതി രണ്ടു മൂന്ന് തവണ കുരിശു് വരയ്ക്കും..അത് കഴിഞ്ഞാൽ പത്തു തവണ അങ്ങോട്ടുമിങ്ങോട്ടും നോക്കും ..ആരെങ്കിലും റൂമിന്റെ മുന്നിൽ കൂടി വരുന്നുണ്ടോ എന്നറിയാനാണ് ആ നോട്ടം മിക്കവാറും അവന്റെ പ്രതീക്ഷ തെറ്റാറില്ല  ..അൻവറോ ,റോഷനോ,പ്രശാന്തോ ആയിരിക്കും അവർ .പിന്നെ ആ ആഴ്ച ലോകത്തു നടന്ന കളികൾ,രാഷ്ട്രീയം, എന്നിവയെ കുറിച്ച് അവലോകനകളും തർക്കങ്ങളും ആയിരിക്കും. ഞാൻ, ദീപക്,റോണോ മുതലായവരും ചർച്ചയിൽ പങ്കെടുക്കാറുണ്ട് . ഇന്നത്തെ ചാനൽ ചർച്ചകളെ പോലും തോല്പിക്കുന്ന ചൂടിലായിരിക്കും ചർച്ച.ചർച്ചാവസാനം നമ്മൾ തന്നെയാണ് ടോപ് എന്ന് പറഞ്ഞു പിരിയുമ്പോൾ പ്രസൂൺ പഠനം നിർത്തി  ഉറങ്ങാൻ പോകുന്നു ..

ഇതിലെ എടുത്തു പറയേണ്ട  ഒരു കാര്യം ചർച്ചയിൽ കാര്യമായി പങ്കെടുത്തില്ലെങ്കിലും വേണ്ട പ്രോത്സാഹനം തന്നു ഉറക്കം വരുന്നത് വരെ നീട്ടി കൊണ്ട് പോകുന്നത് പ്രസൂൺ തന്നെയായിരിക്കും അതാണവന്റെ വലിയ ശരീരത്തിലെ വലിയ മനസ്സും..

(NB:JMJ എഴുതിയ നോട്ട്ബുക്കിൽ എല്ലാ പേജിലും JMJ മാത്രമേ ഉണ്ടാവൂ – അടുത്ത ദിവസത്തെ പരീക്ഷയുടെ കാര്യം എടുത്തു പറയേണ്ടല്ലോ)

ഇനി നമ്മുടെ അടുത്ത കഥാപാത്രം, റോഷൻ. 

റോഷൻ മൂത്തുമ്മായുടെ കൂടെ പൊവ്വലിലെ വീട്ടിൽ ആണ് താമസിക്കുന്നതെങ്കിലും മിക്കവാറും എന്റെ റൂമിലായിരിക്കും ഉണ്ടാവുക. ബോവിക്കാനത്തെ എല്ലാ റൂമിലും ഏതൊരന്തേവാസികളേക്കാളും അവകാശം റോഷനായിരുന്നു ..റോഷൻ വേറെ ഒരു ദിവസവും വന്നില്ലെ ങ്കിലും പരീഷാ തലേ ദിവസം വന്നിരിക്കും. രണ്ടു പൊതി ബീഡിയും വലിച്ചു വെറുതെ ഒരു കാര്യവുമില്ലാതെ ഇല്ലാതെ സംസാരിച്ചിരിക്കും അതിനു വേണ്ടി മാത്രമാണോ അവൻ വരുന്നത് എന്ന് കൂടി എനിക്ക് സംശയം ഉണ്ട്.

റോഷൻ ഒരു ബുദ്ധിജീവി ആയിരിന്നു .ബുദ്ധി എത്രയാണോ കൂടുതൽ എന്നത് പോലെ തന്നെ ഓർമ്മ അത്രയും കുറവായിരുന്നു- ” നന്നായി അല്ലായിരുന്നേൽ അവൻ വല്ല സിവിൽ സർവീസ് ഒക്കെ കിട്ടി ചീഫ് സെക്രട്ടറി ഒക്കെ ആയതു കേട്ട് ഞാൻ അസൂയപെട്ടു മരിച്ചേനെ” !

ഓർമശക്തി കുറവായതു കൊണ്ട് സെമസ്റ്റർ റിസൾട്ട് വരുമ്പോൾ തന്നെ പാസ്സായോ ഇല്ലയോ എന്ന് നോക്കാതെ യൂണിവേഴ്സിറ്റിക്കു ഒരു ധനസഹായാർത്ഥം എല്ലാ സബ്ജെക്റ്റിനനും അവൻ സപ്പ്ളിമെന്ററി അപ്ലൈ ചെയ്യുമായിരുന്നു.  കോളേജിനെ കുറച്ചു കൂടി ആഴത്തിൽ പഠിക്കുവാനായി ഞാൻ,പ്രസൂൺ, റോഷൻ, ,മഹേഷ് തുടങ്ങിയവർ, മറ്റുള്ളവർ എല്ലാവരും ജോലിക്കും ഉപരി പഠനത്തിനും ആയി പോയ ശേഷവും അവിടെ തന്നെ ചുറ്റി കറങ്ങുന്നുണ്ടായിരുന്നു. എന്നാൽ, അവരെ ചതിച്ചു കൊണ്ട് ഈ കോളേജിനെ കുറിച്ചുള്ള ആഴത്തിയിലുള്ള ‘പഠനം’ ഞാൻ അവരെക്കാൾ ഒരു  ചാൻസ് മുന്നേ മതിയാക്കി അവിടുന്ന് രക്ഷപെടുകയുണ്ടായി. എന്നാലും സീസൺ ആകുമ്പോൾ ഞാൻ ഇവരെ സ്ഥിരമായി വിളിച്  വിവരം തിരക്കിയിരുന്നു. സീസൺ എന്ന് പറഞ്ഞാൽ , മറ്റുള്ള എല്ലാ മേഖലയിലും കല്യാണ സീസൺ ,  ഓണ സീസൺ എന്നൊക്കെ  പറയുന്നത് പോലെ ഞങ്ങൾക്ക് അന്നും ഇന്നും സീസൺ ഒന്നേയുള്ളു ‘പരീക്ഷ സീസൺ ‘. 

ആ കാലഘട്ടത്തിലെ ഒരു സംഭവമാണ് ഈ കഥ…

നമ്മുടെ റോഷൻ തലസ്ഥാന നഗരിയിൽ ഒരു സോഫ്റ്റ്‌വെയർ ജോലിയൊക്കെ തരപ്പെടുത്തി പോകുന്നു ..ആറു  മാസം കൂടുമ്പോൾ കമ്പനി ലീവ് കൊടുക്കും -സപ്പ്ളി എഴുതാൻ . പതിവ് പോലെ കഴിഞ്ഞ തവണ എഴുതിയ എല്ലാ സപ്പ്ളിമെന്ററി എക്‌സാമിനും വീണ്ടും അപ്ലൈ ച്യ്തിട്ടുണ്ട്. ഇത്തവണ കൂട്ട് കുറഞ്ഞത് കൊണ്ട് എന്തായാലും പാസ്സാവണം എന്ന് തീരുമാനിച്  തന്റെ എല്ലാ ബുദ്ധിയും ഉപയോഗിച്ച് പഠിച്ചിട്ടാണ് വരവ് ..ആദ്യ പരീക്ഷയുടെ അന്നാണ് മിക്കവാറും ഞങ്ങൾ ഹാൾ ടിക്കറ്റ് മേടിക്കുന്നത് ..

അങ്ങനെ ആ സീസണിലെ ആദ്യ പരീക്ഷയ്ക്കായി നമ്മുടെ ഹീറോ തിരുവന്തപുരത്തു നിന്നും കോളേജിൽ നേരിട്ടെത്തി.ഓഫീസിലെ ചേട്ടന്മാരുമായി പതിവ് സുഘവിവരങ്ങൊളൊക്കെ തിരക്കി ഹാൾ ടിക്കറ്റ് മേടിക്കാൻ ചെന്നു. റോഷന്റെ ഹാൾ ടിക്കറ്റ് ഒഴിച്ച് മറ്റെല്ലാവരുടെയും ഹാൾ ടിക്കറ്റ് തയ്യാർ.  വര്ഷങ്ങളുടെ പരിചയം ഉള്ളത് കൊണ്ട് ഓഫീസ് ജീവനക്കാരും മെക്കാനിക്കൽ ഡിപ്പാർട്മെന്റിലെ അധ്യാപകരും – പുറമെ പരുക്കനും ഉള്ളിന്റെ ഉള്ളിൽ നല്ലവനുമായ രമേശ് സർ മുതൽ ME യുടെ അഭിമാനമായ ബഷീർ സർ വരെ-  അങ്ങോട്ടും ഇങ്ങോട്ടും ഹാൾ ടിക്കറ്റ് പരാതി പരക്കം പാഞ്ഞു. ഇവനെ പറഞ്ഞു വിടേണ്ടത് അവരുടെ കൂടി ഉത്തരവാദിത്തം ആണല്ലോ. 

ഷർട്ടിന്റെ ബട്ടൻസ് നിരപ്പിലിടാറില്ലെങ്കിലും((ഇപ്പോളും എന്റെ പാവം കൂട്ടുകാരനു അത് സാധിച്ചിട്ടില്ല, ഇന്നലെ കൂടെ അവൻ എന്റെ ഓഫീസിൽ വന്നപ്പോൾ ശ്രദ്ധിച്ചിരുന്നു), വള്ളി ചെരിപ്പും ഇട്ടു ക്ലാസിൽ കയറാത്തവനായാലും, ഇവനിൽ എന്തോ കഴിവുണ്ടെന്ന് അവർ വർഷങ്ങളുടെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞിരുന്നു. ബഷീർ സർ യൂണിവേഴ്സിറ്റിയിലേക്ക്  തന്റെ പരിചയക്കാരെ വിളിച്ചു ..അവിടെയും റോഷന്റെ ടിക്കറ്റിനായി പരതൽ  തുടങ്ങി. ഒരു അരമണിക്കൂർ കഴിഞ്ഞതോടെ  പ്രതീക്ഷ കൈവിട്ട അധ്യാപകരും ജീവനക്കാരും റോഷനെ ആശ്വസിപ്പിക്കാൻ തുടങ്ങി. ആക പാടെ  എല്ലാവരുടെയും മുഖത്ത് ഒരു മൂക സങ്കടം. 

അപ്പോഴാണ്  ബഷീർ സിറിനെ തിരക്കി യൂണിവേസിറ്റിയിൽ നിന്ന് ഒരു  വിളി വരുന്നത് ..ഓടി ചെന്ന് ഫോൺ എടുത്ത സാർ ഒച്ചയടക്കി ഒരു പത്തു പന്ത്രണ്ടു തവണ ഫോണിലൂടെ സോറി പറയുന്നത് കേട്ടു. ഒരിക്കൽ പോലും ചൂടാകാത്ത ബഷീർ സർ ഉറഞ്ഞു തുള്ളി കൊണ്ട് ഒരലർച്ച 

“അല്പമെങ്കിലും ബോധം വേണ്ടെ മിസ്റ്റർ റോഷൻ … പാസായ പരീക്ഷകൾക്ക് ഹാൾ ടിക്കറ്റ് തരാൻ യൂണിവേഴ്സിറ്റി തന്റെ ആരുടെയെങ്കിലും വകയാണോ ” മൊയന്തേ “..പിന്നെ ചുറ്റും നടന്നതൊന്നും ഓർമ്മയില്ല …..

ഫുൾ പാസ്സായതിന്റെ സന്തോഷമാണോ തന്റെ പ്രീയപ്പെട്ട അധ്യാപകനായ ബഷീർ സർ അലറിയതിന്റെ സങ്കടമാണോ കൂടുതൽ എന്നു തൂക്കി നോക്കുകയായിരുന്നു നമ്മുടെ റോഷൻ 

രണ്ടു പേർക്കും ധാരാളം അനുഭവങ്ങളും ആത്മാർത്ഥമായ പോസിറ്റീവ് എനർജിയും ധാരാളം ഉള്ളതിനാലും ജീവിതം എന്ന പരീക്ഷയിൽ നൂറിൽ നൂറും നേടി പഹയന്മാർ ഇന്ന് ഇടപെടുന്ന മേഖലകളിലെല്ലാം അറിയപ്പെടുന്ന ഇന്ഫ്ലുവെൻസേർസ് ആണ് 

11 Comments

  1. രോഷാ .. നിങ്ങൾ എല്ലാ പ്രതീക്ഷകളെയും കടത്തി വെട്ടി, നമിച്ചു 😇🙏

  2. 😅😅പൊളിച്ച് riju…
    ഈ സംഭവത്തിന്‌ ശേഷം ആണ് milind roshan മാറി ‘മൊയന്ത്’ റോഷൻ ആയി മാറിയത് 😅😅.. പക്ഷെ വിളിക്കാൻ ബാച്ചിൽ ആരും തന്നേ ബാക്കി ഉണ്ടായിരുന്നില്ല എന്ന് കാരണം കൊണ്ട് മാത്രം പേര് അത്രേം famous ആയില്ല..😜

  3. എന്തായിരുന്നാലും.. ഒരു സീസൺ മുമ്പേ പരീക്ഷ പാസ്സായിട്ട് കൂടി എന്റെ കൂടെ പരീക്ഷ എഴുതാനും combined study നടത്താനും അതിരാവിലെ വരെ ഉറക്കമിളക്കാനും ബീഡി വലിച്ചു കൊണ്ട് ‘തള്ളി’ മറിക്കാനും വേണ്ടി മാത്രം… പാസ്സായ സപ്പ്ളി എഴുതാൻ വന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടാർന്നു..അതാലോചിക്കുമ്പോൾ മനസ്സിൽ ഇന്നും ഒരു നേർത്ത നനവ് പടരും..😢
    എന്നൊക്ക എഴുതണെങ്കിൽ ഞാൻ ചാവണം.. അല്ലെങ്കി നീയ്യ്.. @റോഷൻപിഎം 🤣😜😜🤣

    • Study prep ആയി FACT ഡയറിയിൽ തീയതി എഴുതി, എല്ലാ ദിവസവും പഠിത്തമൊഴികെ മറ്റ് എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ഇപ്പോ കക്ഷി ഒരു വലിയ ആളാണ്👍.

  4. Pass aaya paper nu supply ezhuthaan Vanna roshanu oru chance um padicha effort um kalanjathu Sheri aayilla ..
    We should have protested… 😀

    Superb riju..iniyum kadhakal poratte..

Comments are closed.