
By Libin K.P
എഞ്ചിനീയറിംഗ് അഡ്മിഷന് വേണ്ടി തിരുവനതപുരം LBS സെന്ററിൽ പപ്പയും കൂടി ചെന്ന് ക്യൂവിൽ നിൽക്കുമ്പോൾ അതാ മുന്നിൽ ഒരു സുന്ദരി പെൺകുട്ടി . ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ മതി എന്ന് തീരുമാനിച്ച ഞാൻ ആ കുട്ടി എടുക്കുന്ന ബ്രാഞ്ച് മതി എന്ന് മനസ്സിൽ തീരുമാനിച്ചു. എന്തായാലും ECE യിൽ സീറ്റ് ഫുൾ ആയതു കൊണ്ട് ഞങ്ങൾ രണ്ടു പേരും CSE യിൽ ചേർന്നു. പക്ഷെ ആ സന്തോഷം അധികം നീണ്ടില്ല . ക്ലാസ് തുടങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആ സുന്ദരി പെൺകുട്ടി ECE യിൽ സീറ്റ് കിട്ടി ക്ലാസ് മാറി പോയി. ഞാൻ കടുത്ത ദുഖത്തിലും ആയി. കുറച്ചു ആഴ്ചകൾക്കു ശേഷം എനിക്കും ECE യിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ ഞാൻ തുള്ളി ചാടി . അതും പോരാഞ്ഞിട്ട് ഞങ്ങൾ രണ്ടു പേരും ഒരേ ലാബ് ഗ്രൂപ്പിൽ ! ഇതിൽ പരം സന്തോഷം എന്താണ് .
വീണ്ടും ഇരുട്ടടി കിട്ടിയ പോലെ alphabetical ഓർഡറിൽ റോൾ നമ്പർ സെറ്റ് ആക്കി ലാബ് പാർട്നെർസിനെ മാറ്റി. എന്റെ ഇളയച്ഛൻ മണിപ്പാലിൽ ആയതു കൊണ്ടും ചേച്ചി അവിടെ പഠിക്കുന്നത് കൊണ്ടും മിക്കവാറും ആഴ്ചകൾ മണിപ്പാൽ യാത്രകൾ ഉണ്ടായിരുന്നു. ഓരോ ആഴ്ചയും ബസിൽ ഇരിക്കുമ്പോൾ ആലോചിക്കും ഈ ആഴ്ച ഒന്ന് കേറി മുട്ടി നോക്കണം എന്ന് …പിന്നെ എനിക്ക് നല്ല ധൈര്യം ഉള്ളതിനാൽ ഒന്നും നടന്നില്ല …അങ്ങനെ ക്ലാസ്സിൽ ഒരു ടൂർ അന്നൗൺസ് ചെയ്തു . ഇതു തന്നെ നല്ല അവസരം എന്ന് ഓര്ത്തു ഞാൻ ചാടി കയറി രജിസ്റ്റർ ചെയ്തു
നിർഭാഗ്യം എന്നോ ഭാഗ്യം എന്നോ അറിയില്ല, എനിക്ക് ബാംഗ്ലൂരിൽ ടൂറിൽ തട്ടം ഇട്ട ഒരു പെൺകുട്ടിയെ friend ആയി കിട്ടി. ഞങ്ങളുടെ സൗഹൃദം പെട്ടെന്നു വലുതായി ലാൽ ബാഗ് ഗാർഡനിൽ ഒന്നിച്ചു നടന്നു സല്ലപിക്കൽ വരെ എത്തി . ക്ലാസ്സിലെ കുറെ ഫ്രണ്ട്സിന്റെ കളിയാക്കലും ഒരു ആക്കിയുള്ള ചിരിയും കണ്ടു തുടങ്ങി . ടൂർ കോഓർഡിനേറ്റർ ആയ ഫ്രണ്ട് അന്ന് വൈകുന്നേരം ഒരു പബ്ബിൽ പാർട്ടി അറേൻജ് ചെയ്തു . സ്വാഭാവികമായും ഞാനും തട്ടമിട്ട പെൺകുട്ടിയും നാരങ്ങാ വെള്ളം കുടിച്ചു പബ്ബിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾക്കു വേറെ കുറെ കുടിയൻ മാരുടെ നോട്ടം കണ്ടപ്പോൾ അസ്വസ്ഥത തോന്നി എന്നോട് പോയാലോ എന്ന് ചോദിച്ചു . ഞാൻ ഓക്കേ എന്ന് പറഞ്ഞു പുറത്തേക്കിറങ്ങി . പുറത്തിറങ്ങി ബാക്കി ഉള്ളവരെ വെയിറ്റ് ചെയ്തിരുന്നപ്പോൾ അതാ പെട്ടെന്ന് ഒരു ഭീഷണി “അതെ ഈ കൊച്ചു എന്റെ ഫ്രണ്ടിന്റെ പെണ്ണാനാണു . നീ എന്തിനാണ് ഇതിനെ കൊണ്ട് നടക്കുന്നതെന്ന് “. ഞാൻ ഭീഷണിക്കു വഴങ്ങാതെ പിറ്റേ ദിവസവും ഈ പെൺകുട്ടിയും ആയി സൗഹൃദം തുടർന്നു.
അങ്ങനെ ടൂർ തീർന്ന് ക്ലാസ്സിൽ തിരിച്ചെത്തിയപ്പോൾ അതാ എന്റെ ചങ്കായ സുഹൃത്ത് തട്ടമിട്ട പെൺകുട്ടിയുടെ അടുത്തിരുന്നു സംസാരിക്കുന്നു. ഇതിൽ ഡൌട്ട് അടിച്ച ഞാൻ വൈകുന്നേരം ഒന്നിച്ചു പോകാം എന്ന് കുട്ടിയോട് പറഞ്ഞു . ബസ് സ്റ്റോപ്പിലേക്കുള്ള നടത്തത്തിൽ എന്റെ ചങ്കായ സുഹൃത്തായി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന് മറുപടിയും കിട്ടി. അതൊരു ഉറപ്പാക്കൽ കൂടി ആയിരുന്നു . പിറ്റേ ദിവസം തൊട്ടു ഞാൻ എന്റെ ട്രാക്കിലേക്ക് മാറി. ഇനി എന്റെ കാര്യം സുന്ദരി കുട്ടിയോട് എങ്ങനെ അവതരിപ്പിക്കുമെന്നായി. എന്തായാലും ഞാൻ എന്റെ പെൺ സുഹൃത്തിനോട് കാര്യം പറഞ്ഞു. അവൾ സുന്ദരി കുട്ടിയോട് പറഞ്ഞു നോക്കാം എന്ന് പറഞ്ഞു . എന്റെ ഒരു ബലത്തിന് സുന്ദരി കുട്ടിയുടെ ഫ്രണ്ടായ ഒരു ആണ്കുട്ടിയോടു ഹെൽപ് ചോദിച്ചു . അപ്പൊ അവന്റെ റിപ്ലൈ കേട്ട്… കുട്ടി മാമ…..ഞാൻ ഞെട്ടി മാമാ…ഡാ ഞാനും ഒരു ലൈൻ വലിക്കാൻ നോക്കുന്നുണ്ട്. അപ്പോഴാണ് ഞാൻ ആ നഗ്നസത്യം മനസിലാക്കിയത് . അവളുടെ പുറകെ കുറെ പേരുണ്ടെന്ന് .
ഞാൻ എന്തായാലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ തട്ടമിട്ട സുഹൃത്തിനോട് കാര്യം അവതരിക്കാൻ ആവശ്യപ്പെട്ടു . ഉടനെ തന്നെ അവൾ പോയി സംസാരിച്ചു നോ എന്ന റിപ്ലയും കിട്ടി. എന്നാൽ പിന്നെ നേരിട്ട് ചോദിക്കാം എന്ന് കരുതി ഞാൻ വേഗം കുട്ടിയുടെ അടുത്തേക് പോയി . എന്നെ കണ്ടതും സുന്ദരി പെൺകുട്ടി നേരെ പുറം തിരിഞ്ഞു ഇരുന്നു . പൊതുവെ നാണം കുണിങ്ങിയായ എന്റ്റെ ധൈര്യം മുഴുവൻ ചോർന്നു പോയി . ഞാൻ തിരിച്ചു എന്റെ സീറ്റിൽ വന്നിരുന്നു . അതോടെ ഞാൻ ഒരു തീരുമാനം എടുത്തു. എന്നോട് മിണ്ടാതെ പുറം തിരിഞ്ഞിരുന്ന കുട്ടിയോട് ഇനി മേലാൽ ഞാൻ മിണ്ടുകയില്ല എന്ന്. എന്തായാലും എന്റെ ധൈര്യം കൊണ്ടോ അതോ എന്റെ ദൃഢ പ്രതിജ്ഞ കൊണ്ടോ കോഴ്സ് തീരുന്ന വരെ ആ കുട്ടിയോട് പിന്നെ ഞാൻ മിണ്ടിയില്ല. ഞാൻ വിചാരിച്ചു കോഴ്സ് കഴിഞ്ഞിട്ട് ഒന്ന് കൂടി ട്രൈ ചെയ്യാമെന്ന്.
ലാസ്‌റ് ഇയർ ആയപ്പോൾ ഇടിവെട്ടിയവനെ പാമ്പു കടിച്ചപോലെ ആ കുട്ടിയുടെ കല്യാണം ഫിക്സ് ചെയ്തതായി കേട്ടു .അങ്ങനെ എന്റെ വൺ വേ പ്രണയത്തിനു ഒരു അവസാനവും ആയി.
അല്ല, ഇങ്ങനെ എവിടെയും തൊടാതെ പറഞ്ഞാൽ???
ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളെയും പിടികിട്ടി… പക്ഷേ CSE ഇൽ നിന്ന് വന്ന ലാബ് പാർട്ണറെ മാത്രം പിടികിട്ടിയില്ല….
ഒരു ക്ലൂ തരാം …പഠിച്ചു കൊണ്ടിരുന്നപ്പോൾ കല്യാണം കഴിഞ്ഞ ആളെ നോക്കിയാൽ മതി
ഓ മനസ്സിലായേ…
I am not rattling excellent with English but I line up this very leisurely to interpret.
I precisely needed to appreciate you again. I’m not certain what I might have used without the actual tricks provided by you on this subject matter. It was before a troublesome dilemma in my circumstances, nevertheless noticing a well-written strategy you treated the issue forced me to jump with delight. I’m happier for this help and even wish you comprehend what an amazing job you are getting into teaching many others through the use of your web blog. Most likely you haven’t encountered all of us.