
എഞ്ചിനീയറിങ്ങ് കോളേജിന്നിറങ്ങിയ ഒരു 22 കാരിയാണ് ഞാനിപ്പോൾ. ഉള്ളു മുഴുവൻ ആ രണ്ട് ദിവസത്തെ ഓർമ്മകളും. 4 വർഷം പരിചയപ്പെടാത്ത ആളുകളെ ഈ രണ്ട് ദിവസം കൊണ്ട് പരിചയപ്പെട്ടു. 25 വർഷമെന്ന നീണ്ട കാലയളവിൽ ബന്ധങ്ങൾ ഒന്നും അയഞ്ഞിട്ടില്ല. മുറുകിയിട്ടേയുള്ളൂ.
Middle East ലെ ഏറ്റവും ദൂരസ്ഥലമായ ജിദ്ദയിൽ നിന്ന് ഈ 24 വർഷത്തിനിടയ്ക്ക് രണ്ടേ രണ്ട് പ്രാവശ്യം മാത്രമേ normal vacation അല്ലാതെ ഞാൻ നാട്ടിൽ പോയിട്ടുള്ളൂ. അതിലെ രണ്ടാമത്തെ താണ് ഈ Meet up . ആരോ എന്നോട് ചോദിച്ചിരുന്നു, വെറും അഞ്ച് ദിവസത്തിനു വേണ്ടി, Meetup നായി നീ നാട്ടിൽ പോകുമോ? അത്രയ്ക്ക് ഒക്കെ ഉണ്ടോ നിനക്ക്?
അത്രയ്ക്കും ഉണ്ട് , അതിലേറെയും ഉണ്ട്. എനിക്ക് മാത്രമല്ല. ഞങ്ങൾ ഓരോരുത്തർക്കും . പോയില്ലെങ്കിൽ അത് അവനവൻ്റെ മാത്രം നഷ്ടമായി മാറിയേനെ.
ഒരു വർഷം മുന്നേ തുടങ്ങിയ Planning, ലോകത്തിൻ്റെ നാനാഭാഗത്ത് നിന്നുള്ള വ്യക്തികൾ, annual vacation വരെ Meet up ൻ്റെ സമയത്തേക്കാക്കിയുള്ള തയ്യാറെടുപ്പുകൾ . അതൊരു നീണ്ടയാത്രയായിരുന്നു.
25 വർഷം മുൻപ് ഏത് സ്റ്റേഷനിൽ നിന്നാണോ കാസർകോട്ടേക്ക് ട്രെയിൻ കയറിയത്, അവിടുന്ന് തന്നെ വീണ്ടും തുടങ്ങുന്നു.
സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ തൃശൂർകാരൊക്കെ അവിടെ നിൽപ്പുണ്ടായിരുന്നു. ഫോട്ടൊ എടുപ്പും, ബഹളവും കഴിയുമ്പോഴേക്കും വന്ദേഭാരത് എത്തി. Ladies ന് എല്ലാവർക്കും ടിക്കറ്റൊക്കെ നാല് മാസം മുന്നേ തന്നെ എടുത്തിരുന്നത് കൊണ്ട് സീറ്റ് എല്ലാം ഒരുമിച്ചായിരുന്നു.
Ernakulam teams ഞങ്ങളെ കാത്ത് സീറ്റിൽ ഉണ്ട്. പിന്നെ പതിവ് ബഹളങ്ങൾ.Mech boys കുറെ പേർ വേറെ കോച്ചിലുണ്ടെന്ന് അറിഞ്ഞ് അവരെ കാണാൻ എല്ലാവരും കൂടെ അങ്ങോട്ട് പോയി. പരിചയം പുതുക്കലും പരിചയപെടലുകളും ആയി സമയം പെട്ടെന്ന് പോയി. ഏഴു മണിക്കൂർ എടുത്ത് ഞങ്ങൾ നടത്തിയിരുന്ന കാസർക്കോട്ട് യാത്ര വന്ദേ ഭാരത് വെറും 4 മണിക്കൂർ ആക്കി കുറച്ചിരിക്കുന്നു. കാസർകോട്ട് ഇറങ്ങുമ്പോൾ ഞങ്ങൾ 36 Lbs students ഉണ്ടായിരുന്നു. ഞങ്ങളെ കാത്ത് ഞങ്ങളുടെ കോളജ് ബസ്സും. യാത്ര തുടങ്ങു മ്പോൾ അക്കാലത്തെ ഹിറ്റ് ഗാനമായ ‘തുജെ ദേക്കാ തോയേ ജാനാ സനം ” ആയിരുന്നു ബസ്സിൽ. പിന്നെയും കുറെ നൊസ്റ്റാൾജിക്ക് ഗാനങ്ങളായിരുന്നു മുഴുവനും .
ചെന്നിറങ്ങുന്നത് ഗേറ്റ് വേ ബേക്കൽ റിസോർട്ടിൽ . അവിടുത്തെ “welcoming moments” . That was amazing. 25 വർഷത്തിനു ശേഷമുള്ള കണ്ടുമുട്ടലുകളും കെട്ടിപിടിക്കലുകളും കൈ കൊടുക്കലും, വല്ലാത്ത ഒരു excitement ആയിരുന്നു എല്ലാവർക്കും .
ശിങ്കാരി മേളം കൊണ്ട് തുടങ്ങിയ events രാത്രി ഏറെ നീണ്ടു. വീണ്ടും എല്ലാവരും റൂമുകളിൽ ഒത്തു ചേരലുകൾ തുടർന്നു. പഴയ റൂം മേറ്റ്സ് തന്നെ ഒരുമിച്ച് ഒരേ റൂമിൽ ! ഒരിക്കലും വീണ്ടുകിട്ടില്ലെന്ന് കരുതിയതാണ് ആ ഭാഗ്യങ്ങളൊക്കെ.
പിറ്റേന്ന് വെളുപ്പിന് ladies ന് മാത്രമായി ഒരു special ബേക്കൽ യാത്ര ഉണ്ടായിരുന്നു അതിനു ശേഷം collegലേക്ക്. വീണ്ടും College Busൽ . ഇത്രയും കാലത്തിനു ശേഷം ആദ്യമായി കോളേജിൽ പോകുന്നവരായിരുന്നു ഞങ്ങൾ അധികപേരും. ചട്ടഞ്ചാലിൽ നിന്ന് കോളേജിലേക്കുള്ള hairpin വളവുകളും മനോഹര കാഴ്ചകളും. അത് ഒരിക്കൽ കൂടി ആസ്വദിക്കാൻ സാധിച്ചു. അന്നൊക്കെ രാവിലെ college ൽ പോകുന്നതും Bus ൽ സീറ്റ് പിടിക്കുന്നതും തന്നെ ഈ കാഴ്ചകൾ ഒക്കെ കാണാൻ ആയിരുന്നു.
കോളേജിൽ ഞങ്ങളെ കാത്ത് ഞങ്ങളുടെ പഴയ 22 അദ്ധ്യാപകരും പഴയ പ്രിൻസിപ്പലും മേട്രനും ഒക്കെ ഉണ്ടായിരുന്നു. കോളേജ് ഇപ്പോൾ പഴയ മൊട്ടക്കുന്ന് അല്ല. ഓരോ department നും ഓരോ building. അന്ന് ഞങ്ങൾ എല്ലാ department ും തൊട്ടടുത്ത ക്ലാസ്സുകളിലായിരുന്നു. അതായിരുന്നോ ഞങ്ങൾ എല്ലാ ബ്രാഞ്ചുകാരെയും തമ്മിൽ ഇത്രയേറെ അടുപ്പിച്ചത്?
Campus ലെ എല്ലാ അസൗകര്യങ്ങളെയും സൗകര്യങ്ങളാക്കി, പരാതികളും പരിഭവങ്ങളും ഇല്ലാതെ , കുന്ന് കയറിയിറങ്ങി പൊട്ടിയ ചെരുപ്പുകളുമായി പഠിച്ചിറങ്ങിയതായിരുന്നു ഞങ്ങൾ. അവിടെ ഞങ്ങൾ ജീവിതം പഠിച്ചു. ജീവിക്കാനും.
പഴയ classroom ൽ ഒക്കെ കേറിയിറങ്ങി photo session നും കഴിഞ്ഞപ്പോഴേക്കും പിരിയാനുള്ള സമയമായി.
നാല് വർഷത്തെ കോളേജ് ജീവിതം – അതിൻ്റെ എല്ലാ തലങ്ങളും –
ഒരുമിച്ചുള്ള ട്രെയിൻ യാത്ര മുതൽ , ഹോസ്റ്റൽ മുറിയിലെ താമസം പോലെ ഒന്നിച്ചുള്ള താമസവും, ഒരു dinner ും പാർട്ടിയും, ഒന്നിച്ച് കോളേജിലേക്കുള്ള യാത്രയും, അവിടെ ചിലവഴിച്ച നേരങ്ങളും – എല്ലാം ഒരു കാപ്സ്യൂൾ പരുവത്തിൽ ഈ രണ്ട് ദിവസത്തിലാക്കി തന്നെ സംഘാടകരേ, നിങ്ങൾക്ക് എങ്ങനെ നന്ദി പറഞ്ഞാലാണ് തീരുക ? ഞങ്ങൾക്ക് ഇത് വലിയൊരു തിരിച്ചു പോക്കായിരുന്നു. പഴയ വിദ്യാർത്ഥി ജീവിതത്തിലേക്കുള്ള തിരിച്ചു പോക്ക്. അതിൽ നിന്ന് നേടിയെടുന്ന ഊർജ്ജം അത് ചെറുതൊന്നുമല്ല. തിരിച്ചെത്തിയിട്ടും, ചുറ്റുമുള്ളവർക്ക് പകർന്നെടുക്കാവുന്ന ഒരു പ്രത്യേക തരം ഊർജ്ജം.
When we are happy, the people around us will be happy.
മനസ്സ് തുറന്ന് സന്തോഷിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും ഒരിക്കലും പാഴാക്കാതിരിക്കുക.
അങ്ങനെ മനസ്സ് തുറക്കാൻ , ഉണ്ടും ഉറങ്ങിയും നമ്മളൊടൊപ്പം കൂടിയ ആ കൂട്ടുകാരെക്കാൾ യോഗ്യരായി ആരുണ്ട്?
Beautifully written Ajna!
Beutiful writing Ajna
Ajna adipoli ayittundu
Straight from the heart .. Beautifully presented
Nicely written Ajna….👍🤝👏
നാല് വർഷത്തെ കോളേജ് ജീവിതം ഒരു കാപ്സ്യൂൾ പരുവത്തിൽ രണ്ട് ദിവസത്തിലാക്കി തന്ന സംഘാടകരേ – that sums it all up
Beautiful writing style Ajna
Simple and touching…
Nicely written, Ajna
Super and well articulated 😍
Thank you dears. Your comments are motivating.
Ajna, well written..gateway to memories..
Adipoli. Beautifully written👏
Ajna,you have written so beautifully abt our reunion..👍
Good one Ajna!!