
സമർപ്പണം: നാല്പതുകളിലും പതിനെട്ടിന്റെ പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന എന്റെ പെൺ സുഹൃത്തുക്കൾക്ക്
കോവിഡ് തുടങ്ങി, കഴിഞ്ഞ നാല് വർഷമായി ഞാനും എന്റെ കൊമ്പനും വർക്ക് ഫ്രം ഹോം ആണ്. നാലോ അഞ്ചോ കുട്ടികളും, ഒരു പട്ടിയും, നാല് പൂച്ചകളും, പിന്നെ ഒരു ടയർ സ്വിങ്ങും, പിക്കറ്റ് ഫെൻസും സ്വപ്നം കണ്ടു തുടങ്ങിയതാണ് ഞങ്ങളുടെ ജീവിതം. തല തെറിച്ച രണ്ടു കുട്ടികൾ കഴിഞ്ഞപ്പോൾ കുട്ടി പ്രൊഡക്ഷന് സുല്ലിട്ടു, സ്വപ്നം കണ്ടു കെട്ടി തൂക്കിയ ടയർ സ്വിങ്ങിൽ വള്ളി ചെടി കയറ്റി വിട്ടിട്ടുണ്ട്. പിള്ളേരുടെ അലർജിയും തുമ്മലും കാരണം പട്ടിയും, പൂച്ചകളും പണ്ടേ സ്വപ്നത്തിൽ നിന്ന് മാഞ്ഞു. കുട്ടികൾ രണ്ടും വളർന്ന് കൂടു വിട്ടു പറന്നു തുടങ്ങി…
ഭർത്താവാണെങ്കിൽ പണിയോട് പണി… റിട്ടയർമെന്റ് ഒന്നും സ്വപ്നത്തിൽ പോലും ഇല്ല. ഞാനും മോശമല്ല. ജോലിയും, വോളന്ററിങ്ങും പോരാത്തതിന് സമയം കൊല്ലാൻ ഈ പ്രായത്തിൽ പഠിപ്പും. ഇരുപതു വർഷത്തിലേറെ ഒരുമിച്ചു കഴിഞ്ഞിട്ടുള്ള എല്ലാ സന്തുഷ്ട ദമ്പതികളെയും പോലെ ഞങ്ങളും ഒറ്റ syllable ഉപയോഗിച്ചാണ് മിക്കവാറും ആശയ വിനിമയം. നാല്പത്തി ആറിനെ മദ്ധ്യ വയസ്സ് എന്ന് പറയാൻ പറ്റുമോ …ഇല്ലെന്നാണ് എന്റെ അഭിപ്രായം. മനസ്സിൽ ഇപ്പോഴും പതിനെട്ടാണ്.
രാവിലെ എണീറ്റാലുടൻ ഒരു ഡ്രൈവ് ത്രൂ Dunkin Donut കോഫി ക്കു പോകുക എന്നതാണ് എന്റെ ആകെയുള്ള പുറം ലോക സമ്പർക്കം. രാവിലെ എന്ന് പറഞ്ഞാൽ ഒരു പത്തു പത്തര ആകും.
Day 1: ഒരു സാദാ തിങ്കളാഴ്ച
രംഗം 1: വീട്
താക്കോലെടുത്തു , പൈജാമ ആണ് വേഷം, മുടി ചീകിയിട്ടില്ല, പല്ലു തേച്ചിട്ടില്ല, കുളിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു.
പിന്നേ… ഡ്രൈവ് ത്രൂ അല്ലെ, ആരറിയാൻ. ഞാൻ സ്വയം സമാധാനിച്ചു. മടി , ഈ ഒടുക്കത്തെ മടി.
ഭർത്താവിനോട്: “കാപ്പി വേണോ ?”
ഭർത്താവ്(ലാപ്ടോപ്പിൽ നിന്നും കണ്ണ് എടുക്കാതെ): “ഉം…”
രംഗം 2: Dunkin Donut ഡ്രൈവ് ത്രൂ
ഞാൻ: “Hi, Small coffee with cream, no sugar”
ഡങ്കിൻ ചേട്ടൻ: (ഏകദേശം 60 വയസ്സുള്ള ഗുജറാത്തി. കഷണ്ടി, കുടവയർ, അവിടിവിടെ നര). “Hello, Good to see you. You order here every day. What is your name?”
ഞാൻ: “Priya”
ചേട്ടൻ: “Nice name. I am Manik Patel. Let me give you some coupons. Please keep coming back”.
ഞാൻ: “Thanks Mr. Patel, see you tomorrow”
Day 2
രംഗം 1: വീട്
താക്കോലെടുത്തു , പൈജാമ ആണ് വേഷം, മുടി ചീകിയിട്ടില്ല പക്ഷെ പല്ലു തേച്ചു
ഭർത്താവിനോട് : “കാപ്പി വേണോ ?”
ഭർത്താവ് (ലാപ്ടോപ്പിൽ നിന്നും കണ്ണ് എടുക്കാതെ): “ഉം…”
രംഗം 2 :Dunkin Donut ഡ്രൈവ് ത്രൂ
ഞാൻ(പല്ലു തേച്ചതല്ലേ, ഒന്ന് നന്നായി ചിരിച്ചു) : “Hello Mr. Patel, I am back! “
Mr. Patel: “Hi Priya! Your usual is ready. Today’s coffee is on me. Your smile is beautiful.”
ഞാൻ: “Wow, Thanks! “
Day 3
രംഗം 1: വീട്
താക്കോലെടുത്തു ,പല്ലു തേച്ചു , കുളിച്ചു, ജീൻസും ടോപ്പും ഇട്ടു , മുടി ചീകി
ഭർത്താവിനോട് : “കാപ്പി വേണോ ?”
ഭർത്താവ്(ലാപ്ടോപ്പിൽ നിന്നും കണ്ണ് എടുക്കാതെ): “ഉം…”
രംഗം 2 :Dunkin Donut ഡ്രൈവ് ത്രൂ
ഞാൻ (വെളുക്കെ ചിരിച്ചു കൊണ്ട്) : Hello Manik Ji !
Mr. Patel: “I was waiting for you. I made a special donut for you – sweet like you”
ബാക്ഗ്രൗണ്ടിൻ റാഫി തകർക്കുന്നു:
“കോൻ ഹൈ ജോ സപനോം മേം ആയാ…
കോൻ ഹൈ ജൊ ദിൽ മെ സമായ…
ലൊ ജൂക് ഗയാ ആസ്മ ഭീ, ഇഷ്ഖ് മേരാ രംഗ് ലായാ …
ഓ പ്രിയാ, ഓ പ്രിയാ…“
ഞാൻ: “Thanks, you make me laugh. By the way, you can add sugar to my usual order”
Day 4
രംഗം 1: വീട്
താക്കോലെടുത്തു ,പല്ലു തേച്ചു , കുളിച്ചു, ജീൻസും ടോപ്പും ഇട്ടു , മുടി ചീകി,ലിപ്സ്റ്റിക്ക് ഇട്ടു
ഭർത്താവിനോട് : “കാപ്പി വേണോ ?”
ഭർത്താവ്(ലാപ്ടോപ്പിൽ നിന്നും കണ്ണ് എടുക്കാതെ): “ഉം…”
മകൾ: “ഞാനും വരാം , എനിക്കും ഒരു കാപ്പി വേണം”
ഞാൻ(അധികം രസിക്കാതെ) : “ഉം…”
രംഗം 2 :Dunkin Donut ഡ്രൈവ് ത്രൂ
ഞാൻ: Hello Manik, One extra large coffee with lots of sugar and cream.
Mr. Patel: “I was waiting for you. Here, have a donut on me. Today we have a Valentine’s Day special. I saved a heart-shaped donut, especially for you.“
ഞാൻ: “Thanks! This is my daughter, she is visiting from college”
Mr. Patel (ഉച്ചത്തിൽ): ”Your daughter? I am surprised, You look like sisters.“
ഞാൻ (ഒരു കുണുങ്ങി ചിരി): “Everyone says that !“
മകൾ(എന്നോട്): Sigh, ഇങ്ങേർക്ക് കണ്ണാടി വെയ്ക്കാറായി
Day 5
രംഗം 1: വീട്
താക്കോലെടുത്തു ,പല്ലു തേച്ചു , കുളിച്ചു, ജീൻസും ടോപ്പും ഇട്ടു , മുടി ചീകി,ലിപ്സ്റ്റിക്ക് ഇട്ടു, മേക്കപ്പ് ഇട്ടു
ഭർത്താവിനോട് : “കാപ്പി വേണോ ?”
ഭർത്താവ്(ലാപ്ടോപ്പിൽ നിന്നും കണ്ണ് എടുക്കാതെ): “ഉം…”
രംഗം 2 :Dunkin Donut ഡ്രൈവ് ത്രൂ
ഞാൻ(കാർ നിർത്തുന്നതിനു മുൻപേ, വെളുക്കെ ചിരിച്ചു കൊണ്ട്): “Hello dear Manik”.
അറുപതു വയസു തോന്നിക്കുന്ന ഒരു സ്ത്രീ: (വളരെ ഗൗരവത്തോടെ) “Mr. Patel won’t be taking orders anymore. What do you need ?”
ഞാൻ: “Small coffee with cream, no sugar”
Day 6
രംഗം 1: വീട്
പൈജാമ ആണ് വേഷം, മുടി ചീകിയിട്ടില്ല, പല്ലു തേച്ചില്ല, മേക്കപ്പ് ഇല്ല, ലിപ്സ്റ്റിക്ക് ഇല്ല, കുളിച്ചിട്ടും ഇല്ല
ഭർത്താവ് : “കാപ്പി ഉണ്ടോ?“
ഞാൻ : “ഇല്ല .. “
ഭർത്താവ്: “നമ്മുടെ ഗാർഡ്നർക്ക് പൈസ കൊടുക്കണം”
ഞാൻ: “ഉം…”
രംഗം 2: എന്റെ ഗാർഡൻ
ഞാൻ പുറത്തേക്കു നടന്നു, ഞങ്ങളുടെ മെക്സിക്കൻ ഗാർഡ്നറുടെ അടുത്തേക്ക്.
ഞാൻ: “Hola Amigo“
“Hola Miss. റ്റു വെസ് ഹെർമോസ !“ (You look beautiful)
ഞാൻ (വെളുക്കെ ചിരിച്ചു കൊണ്ട്): “Gracias !”
പിന്നെ ഞാൻ അവിടെ നിന്നില്ല…അകത്തേക്കൊരോട്ടമായിരുന്നു.
പല്ലു തേച്ചു , കുളിച്ചു, ജീൻസും ടോപ്പും ഇട്ടു , മുടി ചീകി,ലിപ്സ്റ്റിക്ക് ഇട്ടു, മേക്കപ്പ് ഇട്ടു…
Gardening പണ്ടേ എനിക്കിഷ്ടമാണ്. കള പറിക്കാൻ ഞാനും ഇറങ്ങി.
Had a nice laugh morning morning .😂. very well written
Good one priya. Beautiful writing.
Appol collegil garden undakkan aalayi😀
Coffee with cream, with no suger.. on me 🙂
ഒന്നും പേടിക്കണ്ട ഗെറ്റ് ടുഗെദറിന് വാരി കോരി പുകഴ്ത്തിയിരിക്കും ..അത് വേണേൽ ഒരു ഐറ്റമായി തന്നെ കമ്മിറ്റി പരിഗണിക്കണം
Thanks peeps 😍😍😍we gave to keep this writing alive even after the meet up … looking forward to reading ur stories. 😊😊😊
അടിപൊളി… Gettogether നു വരുമ്പോൾ പല്ല് തേക്കുവാരിക്കും ല്ല്യോ 😅
ആയിരിക്കും ….ആർക്കെങ്കിലും എന്നെ മനസ്സിലായാൽ മാത്രം
Ente Priya ninne kondu thottu
Priya! Loved it so much and so relatable 😂😂😂
പാവം മാണിക് പട്ടേലും, മെക്സിക്കൻ ഉദ്യാനപാലകനും ഇപ്പോൾ എവിടെയാണോ ആവോ. അവരറിഞ്ഞില്ലല്ലോ അമേരിക്കയിലൊക്കെ യക്ഷി പല്ലുതേച്ച് കുളിച്ച് കുട്ടപ്പിയായി ജീൻസും മേക്കപ്പും ഇട്ടാണ് ഇറങ്ങുന്നതെന്ന്!
ചുണ്ണാമ്പിനു പകരം donutum കട്ടനും ചോദിക്കുന്ന കള്ളിയങ്കാട്ടു നീലി എന്ന് കേട്ടിട്ടില്ലേ …
പ്രിയയുടെs ഈ ഇളം മനസ്സിനെ തല നരച്ച വാല്യക്കാരും വാല്യക്കാരികളും ഒരു പ്രചോദനമായി ഏറ്റെടുക്കും …തീർച്ച!!!!
ഏതായാലും മാണിക് ബ്രൊയും മെക്സിക്കൻ ഉദ്യാന പാലകനും രക്ഷപ്പെട്ടു.
Priya.. loved it…😍
Can 100% relate
Hilarious Priya! And “strangely” relatable. 😊
Manik patel..our neighbour.. is currently on vacation in India..
by the way njanum ravile thanne pallu thechu ready aayi thudangi… 🙂
LOL – Bharya angere deport cheythathayirikkum. Coupons okke kittunnundo?? 🙂
ഉഷാറായി..Part 2 “മെക്സിക്കൻ അപ്പാരത” പ്രതീക്ഷിക്കുന്നു.