ഋതിക് റോഷൻ

മൈക്കൾ ജാക്സൺ വരയല്ലെങ്കിലും മിനിമം ഒരു ഋതിക് റോഷൻ എങ്കിലും ആകണം ..കുറച്ചു ദിവസങ്ങളായി ഉറങ്ങാൻ കിടക്കുമ്പോൾ മൊത്തം ഇത് മാത്രമേ ചിന്തയേയുള്ളു ..കഥ എഴുതിയത് കൊണ്ടോ കഷണ്ടി ഉള്ളത് കൊണ്ടോ കാര്യമില്ല ,പെൺകുട്ടികൾക്ക് പാട്ടുകാരെയും ഡാൻസുകാരെയും ആണ് ഇഷ്ടം എന്നാണ് മനോജ്ഉം ,പ്രസൂണും പറയുന്നത്…”വെറുതെ കഥ എഴുതി സമയം കളഞ്ഞു “.. ഇനിയാണേൽ ദിവസവുമില്ല …

സംഭവം വീണ്ടും ഗെറ്റ് ടുഗെതെർ തന്നെ …വരുന്ന 149 പേരെ കൂടാതെ ബാക്കിയുള്ള 90 പേര് കൂടി ഓൺലൈനായും അല്ലാതെയും മത്സരിച്ചു എന്തെങ്കിലും ഒക്കെ പരിപാടികളിൽ പങ്കെടുക്കുന്നു.. ഞാനാണേൽ അറിയാവുന്ന കഥയൊക്കെ എഴുതി മടുത്തു പക്ഷെ ആ ദിവസം കുട്ടികളെ കയ്യിലെടിക്കണമെങ്കിൽ കഥ എഴുത്തു മാത്രം പോരാ കടുത്ത എന്തെങ്കിലും ചെയ്യണം എന്നാലേ “കുട്ടിയോള് “നോക്കുളത്രേ ..കലാകാരന്മാരുടെ അതിപ്രസരം ഉള്ള ബോവിക്കാനത്തിലാണെങ്കിൽ എന്ത് പരിപാടി അവതരിപ്പിക്കുവാനും ആള് റെഡി ..കലാപരമായ പരിപാടികളിൽ നിന്ന് ഞാൻ എന്തേലും തരികിട ന്യായം പറഞ്ഞു രക്ഷപ്പെടാറാണ് പതിവ് ..പക്ഷെ ഇത്തവണ ഞാൻ രണ്ടും കൽപ്പിച്ചാണ് …ഡാന്സങ്കിൽ ഡാൻസ് ,പാട്ടെങ്കിൽ പാട്ട്… എന്തിനും ഞാൻ റെഡി എന്നൊക്കെ ബോവിക്കാനം ഗ്രൂപ്പിൽ പറഞ്ഞു പക്ഷെ പഴയ സ്വഭാവം ഓർത്തിട്ടാണോ എന്തോ പലരും എന്നെ സംശയ ദൃഷ്ടിയോടെ നോക്കി

അങ്ങനെ മാഷുമാരായ മനോജ്ഉം,തരകനും ജിജോയും അർജുനും കൂടി എന്നെ ഡാൻസ് ടീമിലെടുത്തു …”എന്നിലെ ഡാൻസറെ കണ്ടു ഇവന്മാരൊക്കെ ഞെട്ടി തരിക്കണം ” വലിയ മാഷുമാര് വന്നിരിക്കുന്നു” ഇതായിരുന്നു എന്റെ മനസിലെ ആദ്യ ചിന്ത ..മനസിലായിരം തവണ ഞാൻ സ്റ്റെപ് പഠിച്ചു കഴിഞ്ഞിരുന്നു പുറത്തു കാണിച്ചില്ല എന്ന് മാത്രം…. ചെറിയൊരു പ്രശനം കൂടിയുണ്ട് ഇപ്പോളും സ്റ്റേജിൽ കേറിയാൽ തല കറങ്ങി വീഴുമൊന്നു ഇശ്ശി പേടിയും ഉണ്ട് ..

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആ സത്യം ഞാൻ മനസിലാക്കി …ഈ പരിപാടി അത്ര എളുപ്പമല്ല എന്ന് മാത്രമല്ല മനസ്സിൽ ഞാൻ നൂറു തവണ കളിച്ച സ്റ്റെപ്പുകൾ അങ്ങോട്ട് “കലങ്ങുന്നില്ല “മമ്മൂട്ടി ഒക്കെ മികച്ച ഒരു ഡാൻസർ ആണെന്ന് ഞാൻ മനസിലാക്കി ..പോരാത്തതിന് ഭാര്യയുടെ ഒരു കമന്റ് കൂടിയായപ്പോൾ പൂർത്തിയായി “നിങ്ങള് അവിടെ അവതരിപ്പിക്കുന്നത് വല്ല ഭരതനാട്യമോ മോഹിനിയാട്ടമോ മറ്റോ ആണോ ,മാഷുമാരെ പോലെ നിങ്ങളും കുറച്ചു കൂടി “മാൻലി”ആയിട്ടു കളിക്കണം” ഋതിക് റോഷൻ ആകാൻ പോയിട്ട് ഇനി വല്ല “നാഗവല്ലിയുടെ രാമനാഥൻ എങ്ങാനും ആയി തീരുമോ കർത്താവേ “..കടുക് മണിയോളം ഉണ്ടായിരുന്ന ആത്മവിശ്വാസവും പാതാളം കണ്ടു ..

കൂട്ടത്തിൽ വാസു ,ശങ്കർ ,ധീരജ്,അമിത് ,ദാദ,ജേക്കബ് ,അരുൺ കൃഷ്ണൻ മുതലായവരെ ഞാൻ നോട്ടമിട്ടിട്ടുണ്ടായിരുന്നു ഒരാശ്വാസത്തിനു…. ഇവരിൽ ഒരാളെക്കാളെങ്കിലും നന്നായിട്ടു വേണം കളിക്കാൻ ..മാഷുമാർ എന്നെ മാത്രം വഴക്കു പറയരുത്..ഇത് മാത്രമാണ് ലക്ഷ്യം

അങ്ങനെ ഇരിക്കുമ്പോളാണ് എന്റെ പ്രതീക്ഷകളിൽ ഒരാളായ ധീരജ് “ഡാൻസ് പ്രാക്ടീസ് വീഡിയോ” ഗ്രൂപ്പിൽ പോസ്റ്റിയത് …എന്റെ സ്വപ്നങ്ങളിലെ ഋതിക് റോഷൻ അവന്റെ രൂപത്തിൽ, ഡാൻസോടു ഡാൻസ് ..മാഷുമാരുടെ സ്റ്റെപ്പുകളൊക്കെ അതെ പടി പകർത്തിയിരിക്കുന്നു ..ഗ്രൂപ്പിൽ എന്റെ ഒപ്പം ഉഴപ്പന്മാരായി അഭിനയിച്ച അബ്രഹാമും അഭിയുമൊക്കെ പൊരിഞ്ഞ ഡാൻസ് …

മനസിൽ ഇപ്പോൾ ഒരേ ഒരു ആലോചനയെ ഉള്ളു എങ്ങനെ ഇതിൽ നിന്ന് “സ്കൂട് “ആവാം എന്ന് ..എന്തേലും മുട്ട് വേദന എന്നോ മറ്റോ മെഡിക്കൽ സർട്ടിഫിക്കറ്റ് ഒപ്പിച്ചാൽ ഒഴിവാക്കി തരുമോ എന്ന് മാഷുമാരോട് അന്വേഷിക്കണം …

തീ പാറിക്കും ബോയ്സിനോടൊപ്പം

11 Comments

  1. ഞാന്‍ ഈ പരിപാടി കഴിയാന്‍ കാത്തിരിക്കുകയാണ്, എന്നിട്ട് വേണം expectation vs reality മീം ഉണ്ടാക്കി കളിക്കാന്‍.

    ഒരേസമയം മുന്‍കൂര്‍ ജാമ്യം എടുക്കുകയും, കൂടെക്കളിക്കുന്നവരെ മാനത്ത് കേറ്റുകയും ചെയ്യുന്ന ചമ്പക്കര ചാച്ചന്‍റെ ജാലവിദ്യ ഇഷ്ടപ്പെട്ടു. അത്ഭുതമില്ല ചമ്പക്കര ചന്തയില്‍ നിന്നും പതിനെട്ടടവും കരസ്ഥമാക്കിയ ചാച്ചന്, ഉയരം കൂടുന്തോറും രുചിയുടെ വീര്യം കൂടുമെന്നതറിയാതെ തരമില്ലല്ലോ! ഈ എഴുത്തിലൂടെ ചാച്ചന്‍ തോറ്റ് പിന്‍മാറുന്നതല്ല, പരിചയ്ക്ക് വെട്ടി ഒഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ ബോവിക്കാനത്തെ നാട്യഗുരുക്കളേ നിങ്ങള്‍ക്കൊക്കെ! അല്ല നിങ്ങള്‍ക്ക് പഠിപ്പ് തികഞ്ഞിട്ടും കാര്യമില്ല, ചാച്ചനെ തോല്‍പ്പിക്കാന്‍ ആണായിപ്പിറന്നവരില്‍ ആരുമില്ല. അതിന് പെണ്ണായി പിറന്ന ആരെങ്കിലും കരുതണം, ആരായാലും മതി! ആരെങ്കിലും വേണമെന്നുള്ളതാണ് ചലഞ്ച്, ആരുമില്ലെങ്കില്‍ കമ്പേല്‍ ചുരിദാറ് ചുറ്റിയാലും മതി

Leave a Reply

Your email address will not be published.


*