നിന്റെ സ്വന്തം വിൽസ്

നിന്റെ പ്രണയലേഖനം പോസ്റ്മാൻ ഏല്പിച്ചത് ശ്വാസ കോശി അമ്മാമന്റെ കയ്യിലാണ്. പിന്നീടുണ്ടായ പുകിൽ പറയേണ്ടതില്ലല്ലോ. വീട്ടിൽ ആകെ പ്രശ്നമാണ്, ഒരു പക്ഷെ ഇത് എന്റെ അവസാനത്തെ കത്ത് ആവാനാണ് സാധ്യത..

സ്പോഞ്ച് പോലെ ഹൃദയമുള്ള അമ്മാമൻ ഇതറിഞ്ഞത് മുതൽ നല്ല ക്ഷീണിതനും നിർത്താതെ ചുമയ്ക്കുകയുമാണ്..പൊതുവെ കർക്കശനായ അമ്മാമൻ ഇപ്പൊ ആരോടും മിണ്ടാതെ ഒരു മൂലയ്ക്ക് ഒറ്റ ഇരിപ്പാണ്. ആ പഴയ ശൗര്യമൊന്നും മുഖത്ത് കാണാനില്ല. എന്തോ കാര്യമായി അലട്ടി തുടങ്ങിയിട്ടുണ്ട്..

ആരോയെക്കെയോ ഇടയ്ക്കിടെ ഫോൺ എടുത്തു വിളിക്കുന്നുണ്ട്. 

കാലപ്പഴക്കം കൊണ്ട് ക്ഷയിച്ചു വീഴാറായ തറവാട്ട് മുറ്റത്തു വച്ച് എന്റെ കല്യാണം നടത്തണമെന്നായിരുന്നു അമ്മാവന്റെ അവസാനത്തെ ആഗ്രഹം. അതിനിടയിലാണ് ഈ കത്ത് കിട്ടിയതും നമ്മുടെ പ്രണയം വീട്ടിൽ അറിഞ്ഞതും ..

എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടുന്നില്ല..

തത്കാലം നിർത്തുന്നു,..

ഇരവഴിഞ്ഞി പുഴ അറബിക്കടലിനുള്ളതാണെങ്കിൽ, നിന്റെ അവസാനത്തെ വിസയും വിൽസ് മോളിനുള്ളതാണ്..!

വിൽസ് മോൾ.