പ്രിയപ്പെട്ട വല്ലീ

പ്രിയപ്പെട്ട വല്ലീ…. എൻ്റെ നാഗവല്ലീ…

എവിടെയായിരുന്നു ഓമലേ നീ ഇത്രയും നാൾ? പ്രണയം നിറഞ്ഞു തുളുമ്പുന്ന നിൻ്റെ കത്ത് കിട്ടി. പക്ഷേ എനിക്ക് തമിഴല്ലേ അറിയൂ. സാരമില്ല.ഞാൻ Google translate ഒക്കെ വെച്ച് വായിച്ചു. അതാണ് മറുപടി ഇത്രേം വൈകിയത്. നീ ക്ഷമിക്കുമല്ലോ?

അന്ന് അവസാനം ദുർഗ്ഗാഷ്ടമിക്ക്  കണ്ടപ്പോൾ എന്തൊരു performance ആയിരുന്നു നിൻ്റെ. അന്ന് പേടിച്ചോടിയതാണ് ഞാൻ. പിന്നെ ആ വഴിക്ക് വന്നിട്ടേയില്ല. നിൻ്റെ ബാധയൊക്കെ പോയോ? അതോ ഇനിയും ബാധ കേറാൻ വല്ല ചാൻസുണ്ടോ? പേടിച്ചിട്ടാണ് ട്ടോ. അല്ലാതെ നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല.

എന്തായാലും ദുർഗ്ഗാഷ്ടമി കഴിഞ്ഞിട്ട് ഒളിച്ചോടാനായിരുന്നില്ലേ നമ്മുടെ പ്ലാൻ. അന്ന് അത് നടന്നില്ല. ഞാൻ ഒറ്റയ്ക്ക് ഓടി.

 മാപ്പ് ,വല്ലീ .ഇനി നമുക്ക് ഒരുമിച്ച് ഓടാം. Dec 27 നു ഞാൻ വരും . നീ കാത്തിരിക്കുകയല്ലേ? നമുക്ക് നമ്മുടെ മാത്രം ലോകത്തേക്ക് പോകാം. പിന്നെ ദുർഗ്ഗഷടമിയുടെ അന്നത്തെ മേക്കപ്പ് ഒന്നും ഇനി വേണ്ട. പേടിച്ച് പണ്ടാരടങ്ങിപ്പോയി. ഇച്ചിരി വ്യത്തിക്കും മെനക്കും വരണേ. ഒരു കാര്യം കൂടി, പോരുമ്പോൾ തെക്കിനിയിൽ ഉള്ള നിൻ്റെ ആഭരണങ്ങളും എടുത്തോ. അല്ലിയുടെ ആഭരണങ്ങളും അടിച്ചു മാറ്റാൻ പറ്റുമെങ്കിൽ അടിച്ചു മാറ്റിക്കോ. അല്ലിക്കെന്തിനാ ഇനി ആഭരണം?

നമുക്ക് എല്ലാം എടുത്ത് lavish ആക്കാം. നിൻ്റെ കൂടെയുള്ള ശോഭനമായ ഭാവി ജീവിതം ഞാൻ സ്വപ്നം കണ്ടുതുടങ്ങി.

സ്നേഹത്തോടെ നിൻ്റെ രാമേട്ടൻ.

P R. നാഥ് , ( Pandathe Rama Naadhan).

പേരൊക്കെ ഞാൻ മാറ്റി ട്ടോ.

Leave a Reply

Your email address will not be published.


*